കേരളത്തിലെ ഒരു വനിതാ ബസ് കണ്ടക്ടറുടെ ചിത്രം ഒരു കലാകാരൻ ലൈവായി വരയ്ക്കുന്ന വീഡിയോ വൈറലാവുകയാണ്. കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ ആർട്ടിസ്റ്റ് ആകാശ് ഡ്യൂട്ടിയിലുള്ള വനിതാ കണ്ടക്ടറെ വരയ്ക്കുന്നത് വീഡിയോയിൽ കാണാം. കലാകാരന്റെ കഴിവും അതിനോടുള്ള കണ്ടക്ടറുടെ പ്രതികരണവും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ട്രാൻസ്പോർട്ടിൽ ഇരിക്കുമ്പോൾ ബസ് കണ്ടക്ടറുടെ ചിത്രം രഹസ്യമായി വരയ്ക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ അയാൾ അവർക്ക് യാത്രാ ടിക്കറ്റിനായി പണം നൽകി. പിന്നാലെ ഒരു പ്ലെയിൻ പേപ്പർ എടുത്ത് അതിൽ പെൻസിലുകൊണ്ട് കണ്ടക്ടറെ വരയ്ക്കാനും തുടങ്ങി.
യാത്രയ്ക്കിടയിൽ ആകാശ് തന്റെ രേഖാചിത്രം പൂർത്തിയാക്കി. തുടരർന്ന ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അത് അവർക്ക് സമ്മാനിക്കുകയും ചെയ്തു. കലാകാരന്റെ കഴിവിലൽ അവർ ആശ്ചര്യപ്പെടുകയും മനോഹരമായ പുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്തു.
“ഒരു കലാകാരൻ്റെ യഥാർഥ പ്രതിഫലം ഹൃദയത്തിൽ നിന്ന് സൃഷ്ടിക്കുന്ന സന്തോഷമാണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ വൈറലാകുകയും ഒമ്പത് ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തതോടെ നെറ്റിസൺസ് വീഡിയോയോട് പ്രതികരിച്ചു.
എട്ട് ലക്ഷത്തിലധികം പേർ റീൽ ലൈക്ക് ചെയ്തു. നിരവധി ഉപയോക്താക്കൾ കലാകാരന്റെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് കമന്റിട്ടു. “ആളുകളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടുവരിക എന്നതാണ് യഥാർഥ കലാകാരന്റെ കടമ,” ആകാശിൻ്റെ ചിന്തകളോട് യോജിച്ച് അവർ പറഞ്ഞു. “സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ” എന്നാണ് ഇൻ്റർനെറ്റ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത്.