വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും;  പ്രശ്നക്കാർ കുറച്ചുപേരെങ്കിലും എല്ലാരും ചീത്തപ്പേര് കേൾക്കേണ്ടിവരുന്നെന്ന്  സുരേഷ് കുമാർ


ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സി​നി​മ​ക്കാ​രു​ടെ പ​ട്ടി​ക പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ട്. അ​തു​കൊ​ണ്ട് ന​ട​പ​ടി എ​ടു​ക്കാം. എ​ത്ര വ​ലി​യ ആ​ര്‍​ട്ടി​സ്റ്റാ​യാ​ലും ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​റ്റി നി​ര്‍​ത്തും.

ഇ​ക്കാ​ര്യം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​മാ​യി ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ പോലീ​സി​ന്‍റെ സാ​ന്നി​ധ്യം ചി​ത്രീ​ക​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.

പോ​ലീ​സ് ഇ​ത് നേ​ര​ത്തെ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​നി​യെ​ങ്കി​ലും സൂ​ക്ഷി​ച്ചാ​ല്‍ അ​വ​ര്‍​ക്ക് കൊ​ള്ളാം.

ശു​ദ്ധീ​ക​ര​ണം ആ​വ​ശ്യ​മാ​ണ്, ഇ​പ്പോ​ള്‍ കൈ​വി​ട്ട അ​വ​സ്ഥ​യാ​ണ്. ജോ​ലി ചെ​യ്ത് ശ​മ്പ​ളം വാ​ങ്ങി പോ​കു​ക. സി​നി​മാ സെ​റ്റ് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സ്ഥ​ല​മ​ല്ല.

ഇ​ക്കാ​ര്യ​ത്തി​ല്‍ പോലീ​സി​നും സ​ര്‍​ക്കാ​രി​നും വേ​ണ്ട പൂ​ര്‍​ണ പി​ന്തു​ണ ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കും. സെ​റ്റി​ലും കാ​ര​വാ​നി​ലും വ​ന്നി​രു​ന്ന് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ട് പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ആ​ളു​ക​ളെ സി​നി​മ​യ്ക്ക് ആ​വ​ശ്യ​മി​ല്ല.

കു​റ​ച്ച് പേ​രാ​ണ് പ്ര​ശ്‌​ന​ക്കാ​ർ. എ​ന്നാ​ല്‍ അ​വ​ര്‍ കാ​ര​ണം എ​ല്ലാ​വ​രും ചീ​ത്ത​പ്പേ​ര് കേ​ള്‍​ക്കു​ന്ന സ്ഥി​തി​യാ​ണ്. -സു​രേ​ഷ് കു​മാ​ര്‍

Related posts

Leave a Comment