ക്രിസ്റ്റിയിലെ പോലെ വ്യത്യസ്തമായ പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആർട്ടിസ്റ്റുകൾക്ക് കുറച്ച് തൊലിക്കട്ടി വേണം. മാത്യുവിന്റെ ഫോക്കസ് എപ്പോഴും കഥാപാത്രത്തിലാണ്.
അതിനാൽ അവന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ കംഫർട്ടാണ്. ചില സിനിമകൾ വർക്കാവാത്തതിൽ സങ്കടം തോന്നിയിട്ടുണ്ട്. ചില സംവിധായകർ എന്റെ ആ സിനിമകൾ കണ്ടിട്ട് പിന്നീട് അവരുടെ സിനിമകളിലേക്ക് വിളിച്ചിട്ടുമുണ്ട്.
എന്റെ അമ്മമ്മ എന്നോട് ചോദിക്കാറുണ്ട് എന്തിനാണ് അഭിനയിക്കുന്നത് കല്യാണം കഴിച്ചൂടെയെന്ന്. അവരുടെ മൈൻഡ് സെറ്റ് അങ്ങനെയാണ്.
എന്റെ മാതാപിതാക്കൾതന്നെ എന്നോട് പറയാറുണ്ട്. വളരെ വൈകി കല്യാണം കഴിച്ചാൽ മതി. ഇപ്പോഴേ വിവാഹം കഴിക്കേണ്ട.
നീ വർക്ക് ചെയ്യൂ, പണം സമ്പാദിക്കൂ, യാത്രകൾ പോകൂവെന്നൊക്കെ. എന്റേത് ലിബറൽ പേരന്റ്സാണ്. –മാളവിക
മോഹനൻ