4000 രൂപയുടെ പേരില്‍ അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി! മ​ർ​ദ്ദ​ന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തൊ​ടു​പു​ഴ​യി​ല്‍ അ​മ്മ​യു​ടെ സു​ഹൃ​ത്തി​ല്‍​നി​ന്നു ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കു​ടും​ബം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി.

ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ ആ​ണ് കു​ട്ടി​യു​ടെ പി​താ​വ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.10 വ​ര്‍​ഷം മു​ന്‍​പാ​ണ് സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട യു​വ​തി​യെ ഇ​യാ​ൾ വി​വാ​ഹം ചെ​യ്ത​ത്.

അ​രു​ണി​നു ക​ടം കൊ​ടു​ത്ത 4000 രൂ​പ തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കു​ട്ടി​യു​ടെ പി​താ​വു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​യി​രു​ന്നു. അ​തി​നു​ശേ​ഷം അ​രു​ണി​നെ മ​ണ​ക്കാ​ട് ഉ​ള്ള വീ​ട്ടി​ല്‍ ക​യ​റ്റി​ല്ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും ഇ​യാ​ളു​മാ​യി വ​ലി​യ അ​ടു​പ്പം പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല.

പി​ന്നീ​ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം കു​ട്ടി​യു​ടെ പി​താ​വ് മ​രി​ച്ച​പ്പോ​ഴാ​ണ് അ​രു​ണ്‍ വീ​ണ്ടും ഈ ​വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​മാ​യി അ​രു​ണ്‍ അ​ടു​ത്തു കൂ​ടി ബ​ന്ധം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts