പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിലപാട് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭവവുമായി മുൻപോട്ട് പോകുവാൻ തന്നെയാണ് പൊതുജനങ്ങളുടെ തീരുമാനം.
ഇപ്പോഴിത പൗരത്വ ഭേദഗതി നിയമത്തോടുള്ള പ്രതിഷേധം സേവ് ദ് ഡേറ്റിൽ വരെ പ്രതിഫലിക്കുകയാണ്. പ്രതിശ്രുത വരനും വധുവുമായ അരുണ്‍ ഗോപിയും ആശ ശേഖറും, തങ്ങളുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ചിത്രത്തിലാണ് രാഷ്ട്രിയം വ്യക്തമാക്കുന്നത്.
“എൻആർസിയും സിഎഎയും വേണ്ട’ എന്നെഴുതിയ പ്ലക്കാർഡാണ് ഇരുവരും പിടിച്ചു നിൽക്കുന്നത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമ സമിതിയിൽ ട്രഷറർ ആയ ജി.എൽ. അരുണും കൊല്ലം ആയൂർ സ്വദേശിനി ആശ ശേഖറും തമ്മിലുള്ള വിവാഹം 2020 ജനുവരി 31നാണ് നിശ്ചയിച്ചിരിക്കുന്നത്.