വിദേശത്ത് ജോലിയുള്ളവര്‍ മാത്രമല്ല, പോലീസുകാരും പട്ടാളക്കാരും ജീവിതത്തില്‍ നേരിടുന്ന ചില വിഷമഘട്ടങ്ങളുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് ദീര്‍ഘനാളത്തേക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണീര്‍. ഇത്തരത്തില്‍ ജോലിക്കായി വീട്ടില്‍ നിന്ന് പോകാനിറങ്ങുന്ന പോലീസ് ഓഫീസറോട് കരഞ്ഞുകൊണ്ട് പോകല്ലേ എന്ന് അപേക്ഷിക്കുന്ന മകന്റെ വീഡിയോ.
അതിവൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അരുണ്‍ ബോത്‌റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പോലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്. ദീര്‍ഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പോലീസ് ഉദ്യോഗസ്ഥരും ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ഈ വിഡിയോ കാണുക’. എന്ന കുറിപ്പോടുകൂടിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
വിഡിയോയില്‍ കരയുന്ന മകനെ ആശ്വസിപ്പിക്കുകയാണ് ആ അച്ഛന്‍. ‘മോന്‍ കരയാതെ, അച്ഛന്‍ ഉടന്‍ തിരിച്ചുവരും’ എന്നാണ് പോലീസുകാരന്‍ പറയുന്നത്. എന്നാല്‍ പോകാന്‍ അനുവദിക്കാതെ അച്ഛന്റെ കാലില്‍ പിടിച്ച് വലിക്കുകയാണ് മകന്‍. കണ്ടിരിക്കുന്നവരെ മുഴുവന്‍ കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യങ്ങളാണിത്.
This is the toughest part of the police job. Due to long and erratic duty hours most of the police officers have to face this situation.
Do watch. pic.twitter.com/aDOVpVZ879
— Arun Bothra (@arunbothra) April 28, 2019