ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷത്തിനു ശേഷമാണ് സംവിധായകന് അരുണ്‍ഗോപി തന്റെ പ്രണയിനിയെ സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് അരുണ്‍ ഗോപി ക്രിസ്ത്യാനിയായ സൗമ്യയെ വിവാഹം ചെയ്തത്. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇരുവരും. 2012ലാണ് താനും സൗമ്യയും കണ്ടുമുട്ടുന്നതെന്നാണ് അരുണ്‍ഗോപി പറയുന്നത്. ഒരു വാഹനാപകടമാണ് അതിനു കാരണമെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്റെ അടുത്ത സുഹൃത്ത് മനുവുമുണ്ട്. ഒരിക്കല്‍ തന്നെ കലൂരുള്ള ഫ്ളാറ്റില്‍ വിട്ട ശേഷം മനു തിരികെ പോകുമ്പോള്‍ സമീപത്ത് ഒരപകടം ഉണ്ടായി.
അപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രക്കാരനെ മനു അതുവഴി വന്ന കാറില്‍ ആശുപത്രിയിലെത്തിച്ചു. ആ കാറിലുണ്ടായിരുന്ന ജോണിയങ്കിളുമായി മനു പരിചയപ്പെട്ടു. ജോണിയങ്കിളിന്റെ മകള്‍ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളാണ്. സെന്റ് തെരേസാസില്‍ അധ്യാപികയാണ് സൗമ്യ. അങ്ങനെയിരിക്കെ സെന്റ് തെരേസാസ് കോളജില്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കായി ഗീതു മനുവിനെ വിളിച്ചു. മനു തന്നെ വിളിച്ചു. അങ്ങനെ കോളജിലെത്തിയപ്പോള്‍ ഗീതുവിനൊപ്പം സൗമ്യയുമുണ്ടായിരുന്നു. അന്നാണ് ആദ്യമായി കാണുന്നതെന്ന് അരുണ്‍ ഗോപി പറയുന്നു.
പരിചയപ്പെട്ട അധികം വൈകാതെ സുഹൃത്തുക്കളായെന്നും പിന്നീട് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായെന്നും സൗമ്യ പറയുന്നു. അങ്ങനെ ഔദ്യോഗികമായ ഒരു പ്രണയം തുറന്നുപറച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും സൗമ്യ പറയുന്നു. തുറന്ന മനസ്സോടെ എല്ലാത്തിനെയും സമീപിക്കുന്ന ആളാണ് അരുണെന്നതാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നും അങ്ങനെയാണ് വിവാഹിതരായതെന്നും സൗമ്യ പറയുന്നു. കല്യാണം കഴിഞ്ഞും അങ്ങനെ തന്നെയാണ്. തനിക്ക് മതപരമായ കാര്യങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് അരുണിന് നന്നായി അറിയാമെന്നും അതൊക്കെ മനസ്സിലാക്കിക്കൊണ്ടാണ് അരുണ്‍ ഇഷ്ടമാണെന്ന് പറഞ്ഞതെന്നും സൗമ്യ പറയുന്നു.
വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ സമയമെടുത്തെങ്കിലും എല്ലാം ഭംഗിയായി നടന്നു. തങ്ങള്‍ പരിചപ്പെടേണ്ട ആളുകള്‍ അല്ലെന്നും താന്‍ എറണാകുളത്തും അരുണ്‍ തിരുവനന്തപുരത്തുമാണ് ഉളളത്. തനിക്ക് സിനിമാമേഖലയുമായി യാതൊരു പരിചയവുമില്ലെന്നും ദൈവത്തിന്റെ അനുഗ്രഹമാണെന്നും സൗമ്യ പറയുന്നു. രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. എന്നാല്‍ ആ സിനിമ സാമ്പത്തികമായി വിജയം നേടിയില്ല. എന്നാല്‍ ആ സിനിമയുടെ പരാജയത്തിന് കാരണം താന്‍ തന്നെയാണെന്ന് അരുണ്‍ ഗോപി പറഞ്ഞു.