സംവിധായന്‍ അരുണ്‍ ഗോപിയുടെ രണ്ടാമത്തെ പടത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകന്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ ചുമതല കൂടി ഇത്തവണ താന്‍ നിര്‍വഹിക്കുന്നുണ്ടെന്ന് അരുണ്‍ ഗോപി പോസ്റ്റില്‍ വ്യക്തമാക്കി.
വളരെ സങ്കീര്‍ണമായ അവസ്ഥയിലും തന്റെ കന്നിച്ചിത്രമായ രാമലീല വന്‍ വിജയമാക്കിയതിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അരുണ്‍ഗോപി പോസ്റ്റ് അവസാനിപ്പിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമായ ആദി വന്‍വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ആദിയുടെ വിജയത്തിനു ശേഷം ഹിമാലയന്‍ യാത്രയ്ക്കു പോയ പ്രണവിന്റെ രണ്ടാമത്തെ ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.