സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. വൈറ്റില സ്വദേശിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വൈറ്റില പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിലീപ് നായകനായ രാമലീല, പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഗോപി.