തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇടതുമുന്നണി വന്‍വിജയം നേടിയതില്‍ പ്രതികരണവുമായി സംവിധായകന് അരുണ്‍ഗോപി. വിജയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ‘മൂക്കുംകുത്തി വീഴുമെന്നാണ് അരുണ്‍ ഗോപി പ്രതികരിച്ചത്.
ഒരു മലയാളം വാര്‍ത്താ ചാനലിനോടായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. അരുണ്‍ ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ…’ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്.
ഈ രീതിയില്‍ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാല്‍ അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂക്കുംകുത്തി വീഴും.’അരുണ്‍ ഗോപി പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തതുക്കൊണ്ടാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും അരുണ്‍ വിലയിരുത്തി. രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും അത് വേണ്ടവിധം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെട്ടു.
എന്നാല്‍ അഴിമതി ആരോപണം യു.ഡി.എഫിന് എതിരായാണ് വന്നിരുന്നതെങ്കില്‍ അത് എല്‍.ഡി.എഫ് മികച്ച രീതിയില്‍ ഉപയോഗിക്കുമായിരുന്നുവെന്നും സംവിധായകന് പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോറ്റതാണെന്നും പ്രധാന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ മുന്നണി പാകപ്പെട്ടതായി തനിക്ക് തോന്നുന്നില്ലെന്നും സംവിധായകന് വ്യക്തമാക്കുന്നു.