കോട്ടയം: യൂട്യൂബാണ് അരുണിന്റെ ഗുരു. എംജി കലോത്സവത്തിൽ അരുൺ മൂന്നാം തവണയാണ് കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും എ ഗ്രേഡും നേടി. നൃത്തത്തോടുള്ള അടങ്ങാത്ത ആവേശമാണ് അരുണിനെ കലോത്സവ വേദിയിൽ എത്തിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടും സമയക്കുറവുമാണ് അരുണിനെ യൂട്യൂബ് നോക്കി കുച്ചിപ്പുടി പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. അരങ്ങില് നിറഞ്ഞാടുമ്പോഴും ജീവിതത്തില് മറക്കാനാവാത്ത ദിനരാത്രങ്ങളുടെ കഥ പറയാനുണ്ട് അരുണിന്.
രണ്ടര വയസില് ബ്ലഡ് കാന്സര് പിടിപ്പെടുമ്പോള് എന്താകുമായിരുന്നെന്ന് അച്ഛനായ രാജനും അമ്മയായ അനിതയ്ക്കും അറിയില്ലായിരുന്നു. അവിടുന്നു ആറു വയസുവരെയുള്ള നെട്ടോട്ടം. വെല്ലുവിളിയിലൂടെയുള്ള ജീവിതമായിരുന്നു അരുണിന്റേത്.
കൊല്ലം ആഴിക്കല് സ്വദേശിയായ അരുണ് പത്തനംതിട്ട ചുട്ടിപ്പാറ സ്കൂള് ഓഫ് ടെക്നോളജി അപ്ലൈയ്ഡ് സയന്സിലെ അവസാന വര്ഷ ബിരുദ വിദ്യാര്ഥിയാണ്.