ഇ​ന്ത്യ​ന്‍ വം​ശ​ജ യു​എ​സ് സം​സ്ഥാ​ന​മാ​യ മേ​രി​ലാ​ൻ​ഡ് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​ർ; അ​രു​ണ മി​ല്ലറുടെ ജ​ന​നം  ഹൈ​ദ​രാ​ബാ​ദി​ൽ


ബാ​ൾ​ട്ടി​മോ​ർ: യു​എ​സ് സം​സ്ഥാ​ന​മാ​യ മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ‌​ണ​റാ​യി ഇ​ന്ത്യ​ന്‍ വം​ശ​ജ അ​രു​ണ മി​ല്ല​റെ (57) തെ​ര​ഞ്ഞെ​ടു​ത്തു. ഗ​വ​ർ‌​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​രു​ണ മ​ത്സ​രി​ച്ച​ത്.

മോ​ണ്ട​ഗോ​മ​റി കൗ​ണ്ടി​യി​ല്‍ സി​വി​ല്‍ ആ​ൻ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റാ​യി 30 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2010 മു​ത​ല്‍ 2018 വ​രെ മേ​രി​ലാ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് 15ല്‍ ​നി​ന്നു സ്റ്റേ​റ്റ് ഹൗ​സ് അം​ഗ​മാ​യി.

മേ​രി​ലാ​ൻ​ഡി​ന്‍റെ ല​ഫ്. ഗ​വ​ർ​ണ​റാ​കു​ന്ന ആ​ദ്യ കു​ട​യേ​റ്റ​ക്കാ​രി​യാ​ണ് അ​രു​ണ മി​ല്ല​ർ. 1964 ന​വം​ബ​ര്‍ ആ​റി​ന് ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം.

ഏ​ഴു വ​യ​സു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഇ​വ​ര്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. മി​സോ​റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment