പൊതുസ്ഥലത്ത് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം; അ​രു​ന്ധ​തി റോ​യി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യും 

ന്യൂ​ഡ​ല്‍​ഹി: യു​എ​പി​എ കേ​സി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി. ഡ​ൽ​ഹി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ വി​ന​യ് കു​മാ​ര്‍ സ​ക്‌​സേ​ന​യാ​ണ് 2010 ല്‍ ​യു​എ​പി​എ ചു​മ​ത്തി​യ കേ​സി​ല്‍ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.  പൊ​തു​സ്ഥ​ല​ത്ത് രാ​ജ്യ​വി​രു​ദ്ധ പ്ര​സം​ഗം ന​ട​ത്തി​യ​തി​നു പ്രഥ​മ​ദൃ​ഷ‌്ട്യാ കേ​സു​ണ്ടെ​ന്ന് ല​ഫ്. ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

  2010 ഒ​ക്‌​ടോ​ബ​ര്‍ 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. “ആ​സാ​ദി ദ ​ഓ​ണ്‍​ലി വേ’ ​എ​ന്ന ബാ​ന​റി​ല്‍ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ അ​രു​ന്ധ​തി പ്രേ​കാ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

കാ​ഷ്മീ​രി വി​ഘ​ട​ന​വാ​ദി നേ​താ​വ് സ​യ്യി​ദ് അ​ലി ഷാ ​ഗീ​ലാ​നി, പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണ കേ​സി​ലു​ള്‍​പ്പെ​ട്ടി​രു​ന്ന ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ന്‍ സ​യ്യി​ദ് അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍ ഗീ​ലാ​നി എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.

Related posts

Leave a Comment