ഹരിപ്പാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കാത്ത് കാത്തിരുന്ന വിവാഹം മാറ്റിവച്ച് മാതൃകയായി പോലീസ് പ്രണയ ജോഡികൾ. ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുണ്‍കുമാറും രഞ്ജിയുമാണ് ലോക് ഡൗണ്ക്കാലത്തെ കല്യാണക്കഥയിലെ നായികാനായകന്മാർ.
ഒരു വർഷത്തിലധികമായി ഇരുവരും ഒന്നിച്ച് ജോലി ചെയ്യുകയാണ്. ജോലിയിലെ അടുപ്പം പ്രണയമായി വളർന്നു. ഏപ്രിൽ 26ന് കുട്ടന്പേരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ വിവാഹവും നിശ്ചയിച്ചു.
വിവാഹത്തിനായി ബന്ധുക്കളെ വിളിച്ചു തുടങ്ങിയപ്പോഴാണ് സന്പൂർണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ചാൽ നിശ്ചയിച്ച ദിവസം കല്യാണം നടക്കില്ലെങ്കിലും മറ്റൊരു മുഹൂർത്തതിൽ കല്യാണം നടത്താനാണ് തീരുമാ.
മേലുദ്യോഗസ്ഥരുടെ നിർദേശത്തോടെ വിവാഹച്ചടങ്ങ് ലളിതമായി നടത്താൻ തീരുമാനിച്ചു. വിവാഹം നടത്തിയാൽ അവധിയെടുക്കേണ്ടി വരും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്ന് മനസിലാക്കി കല്യാണം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.
തൃക്കുന്നപ്പുഴ കോട്ടേമുറി കുപ്പക്കിടത്ത് കിഴക്കതിൽ അരുണ്‍കുമാർ 10 വർഷമായി പോലീസ് സേനയിലുണ്ട്. രഞ്ജിക്ക് ജോലി കിട്ടിയിട്ട് നാലുവർഷവും.