സ്വ​ന്തം സു​ര​ക്ഷ​യ്ക്ക് പോ​ലും ഭീ​ഷ​ണി ഉ​യ​രു​മ്പോ​ഴും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടാ​യ എ​ഴു​ത്തു​കാ​രി; പെ​ൻ പി​ന്‍റ​ർ പു​ര​സ്കാ​രം അ​രു​ന്ധ​തി റോ​യി​ക്ക്

ന്യൂ​ഡ​ൽ​ഹി: നാ​ട​ക​കൃ​ത്തും നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വു​മാ​യ ഹാ​രോ​ള്‍​ഡ് പി​ന്‍റ​റി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ഖ്യാ​ത​മാ​യ പെ​ൻ പി​ന്‍റ​ർ പു​ര​സ്കാ​രം അ​രു​ന്ധ​തി റോ​യ്‌​ക്ക്.

സ്വ​ന്തം സു​ര​ക്ഷ​യ്ക്ക് പോ​ലും ഭീ​ഷ​ണി ഉ​യ​രു​മ്പോ​ഴും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടാ​യ എ​ഴു​ത്തു​കാ​രി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ജൂ​റി പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ലും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളോ​ടു​മു​ള്ള അ​രു​ന്ധ​തി റോ​യി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളെ ജൂ​റി പ്ര​ശം​സി​ച്ചു.

അ​രു​ന്ധ​തി റോ​യി​യു​ടെ ഉ​റ​ച്ച ശ​ബ്ദ​ത്തെ ആ​ർ​ക്കും നി​ശ​ബ്ദ​മാ​ക്കാ​നാ​കി​ല്ലെ​ന്നും ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​ര​സ്കാ​രം ഒ​ക്ട​ബോ​ർ പ​ത്തി​ന് സ​മ്മാ​നി​ക്കും.

14 വ​ർ​ഷം​മു​മ്പ് കാ​ഷ്മീ​രി​നെ​ക്കു​റി​ച്ച്‌ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി​യി​രി​ക്കു​മ്പോ​ഴാ​ണ് ധീ​ര​മാ​യ നി​ല​പാ​ടി​നു​ള്ള പെ​ൻ പി​ന്‍റ​ർ സ​മ്മാ​നം അ​രു​ന്ധ​തി​ക്കു ല​ഭി​ക്കു​ന്ന​ത്.

 

Related posts

Leave a Comment