പലപ്പോഴും രാജ്യവിരുദ്ധ പ്രസ്താവനകളിലൂടെ തന്റെ ആക്ടിവിസം ഉയര്‍ത്തിക്കാട്ടിയ എഴുത്തുകാരിയാണ് ബുക്കര്‍പ്രൈസ് ജേതാവ് കൂടിയായ അരുന്ധതി റായ്. കാശ്മീര്‍ മുതല്‍ നരേന്ദ്ര മോദി വരെയുള്ള വിഷയങ്ങളില്‍ വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിത്വം. അരുന്ധതിയുടെ പുതിയ ഇര സിനിമതാരം മമ്മൂട്ടിയാണ്.
മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലെ സംഘട്ടന രംഗങ്ങളില്‍ കറുത്തവരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മമ്മൂട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അരുന്ധതി ഉന്നയിക്കുന്നത്. എഴുത്തുകാരിക്കെതിരേ വ്യാപക പ്രതിഷേധവുമായി മമ്മൂട്ടി ആരാധകരും രംഗത്തെത്തി കഴിഞ്ഞു.
ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്നു.’ എന്ന ആക്ഷേപം ചൂണ്ടിക്കാട്ടി രംഗത്തുവന്നത് ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി ആണ്. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗം ചൂണ്ടിയാണ് അരുന്ധതി റോയിയുടെ വിമര്‍ശനം.
ക്രൂരന്മാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്തവര്‍ഗക്കാരെ കാണിച്ചിരിക്കുന്നതെന്ന് അരുന്ധതി റോയ് പറഞ്ഞു. ഇത് തെറ്റായ നടപടിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇല്ലാത്ത ഒരു വിഭാഗമാണ് ആഫ്രിക്കന്‍ വംശജര്‍. പുരോഗമന കേരളത്തില്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പുരോഗമന കേരളത്തില്‍ നിന്നുള്ള ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നൊരു ചിത്രം ഈയിടെ കാണാനിടയായി. വിഡ്ഡികളും ക്രൂരന്മാരുമായ അതിലെ കുറ്റവാളികളായ വില്ലന്മാര് കറുത്ത ആഫ്രിക്കക്കാരാണ്. കേരളത്തില്‍ ആഫ്രിക്കന്‍ വിഭാഗക്കാര്‍ ഇല്ലായെന്നിരിക്കെ, വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം അവരെ ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്- അരുന്ധതി കുറ്റപ്പെടുത്തി. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം മമ്മൂട്ടി ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു.