വൈക്കം: കഴിഞ്ഞ ദിവസംചെന്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ ചാടി ബിരുദ വിദ്യാർഥികളായ യുവതികൾ ജീവനൊടുക്കിയത് സൗഹൃദം മുറിയുമെന്ന മനോവിഷമത്തിലായിരിക്കാമെന്ന് മരണപ്പെട്ട യുവതികളുടെ ബന്ധുക്കൾ.
കൊല്ലം അഞ്ചൽ അറയ്ക്കൽ അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൾ അമൃത (21 ) കൊല്ലം ചടയമംഗലം ആയുർ സ്വദേശി അശോകിന്റെ മകൾ ആര്യ ജി.അശോക് എന്നിവരാണ് മരിച്ചത്.
അഞ്ചലിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചിരുന്ന ഇവർ ഏറെ അടുപ്പത്തിലായിരുന്ന തിനാൽ വീടുകളിൽ എത്തുന്നതും പതിവായിരുന്നു.അമൃതയുടെ പിതാവ് വിദേശത്തു നിന്നെത്തിയ ശേഷം അമൃത രണ്ടാഴ്ചയോളം ആര്യയുടെ വീട്ടിലാണ് തങ്ങിയത്.
അമൃതയ്ക്കു പിതാവ് വിവാഹ ആലോചന ആരംഭിച്ചതോടെ ഉടൻ വേർപിരിയേണ്ടിവരുമെന്ന ചിന്തയാണ് യുവതികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്ന് യുവതികളുടെ ബന്ധുക്കൾ വൈക്കം പോലിസിനു മൊഴി നൽകി. 13നു വൈകുന്നേരം 7.45 നു ചെന്പ് മുറിഞ്ഞപുഴ പാലത്തിൽ നിന്നാണ് യുവതികൾ മൂവാറ്റുപുഴയാറ്റിലേക്കു ചാടിയത്.
തിങ്കളാഴ്ച രാവിലെ എട്ടോടെ പുച്ചാക്കൽ ഭാഗത്തു വേന്പനാട്ടുകായലിലാണ് അമൃതയുടെ മൃതദേഹം കണ്ടെത്തിയത്.
ആര്യയുടെ മൃതദേഹം പെരുന്പളം സൗത്തിൽ നിന്നു രാവിലെ 10.15 ഓടെയും കണ്ടെടുത്തു.കായലിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന മൽസ്യതൊഴിലാളികൾ യുവതികളുടെ മൃതദേഹം പൊങ്ങിയത് കണ്ട് പോലിസിൽ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് വൈക്കം അഞ്ചൽ, ചടയമംഗലം പോലിസ് യുവതികളുടെ ബന്ധുക്കളുമായെത്തി മൃതദേഹങ്ങൾ തിരിച്ചറിയുകയായിരുന്നു. മുറിഞ്ഞപുഴ പാലത്തിൽ നിന്നു മൂവാറ്റുപുഴയാറ്റിലേക്കുശനിയാഴ്ച വൈകുന്നേരം 7.45 ഓടെയാണ് യുവതികൾ ചാടിയത്.
ചെന്പ് തറവട്ടം മേക്കര ഭാഗത്തു വേന്പനാട്ടുകായലിൽ യുവതിയുടെ മൃതദേഹം ഇന്നു രാവിലെ 7.15 ഓടെ കായലിൽ പൊങ്ങിയതായി മൽസ്യബന്ധനം നടത്തി മടങ്ങിയ മൽസ്യതൊഴിലാളി കണ്ടിരുന്നു.
വള്ളത്തിൽ തനിച്ചായിരുന്ന ഇയാൾ കരയ്ക്കെത്തി പ്രദേശവാസികളെ കൂട്ടി വള്ളത്തിൽ മൃതദേഹം കണ്ട ഭാഗത്ത് എത്തിയെങ്കിലും മൃതദേഹം കണ്ടെത്താാനായില്ല. ശക്തമായ ഒഴുക്കിൽ മൃതദേഹങ്ങൾ പൂച്ചാക്കൽ, പെരുന്പളം ഭാഗത്തു ഒഴുകിയെത്തുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം രാത്രി 7.15 ഓടെ പാലത്തിനു സമീപം രണ്ടു യുവതികളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെന്നും ഇവർ ചേർന്നു നിന്ന് മൊബെലിൽ ചിത്രമെടുത്തിരുന്നതായും മുറിഞ്ഞ പുഴയിലെഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞിരുന്നു..
മുറിഞ്ഞപുഴ പാലത്തിന്റെ വടക്കുഭാഗത്തുനിന്നുനടന്നുവന്ന രണ്ട് യുവതികൾ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നതു കണ്ടെന്ന് പുഴയോരത്തെ വീട്ടിലെ വിദ്യാർഥികൾ വീട്ടുകാരോടു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പിന്നീട് പോലിസ് നടത്തിയ പരിശോധനയിൽ മുറിഞ്ഞപുഴ പാലത്തിനു സമീപത്തു നിന്നു ചെരുപ്പും തൂവാലയും കണ്ടെത്തി.ഇത് ആര്യയുടേതായിരുന്നെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
ഇതോടെ പുഴയിൽ ചാടിയതു ഇവരായിരിക്കുമെന്ന സംശയത്തിൽ ഫയർഫോഴ്സും പോലിസും നാട്ടുകാരും ചേർന്ന് പുഴയിൽ രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരികയായിരുന്നു.
അഞ്ചലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അവസാന വർഷ ബിരുദ വിദ്യാർഥികളായിരുന്നു ഇവർ.ഡിഗ്രി സർട്ടിഫിക്കറ്റുവാങ്ങാനെന്നു പറഞ്ഞു വീട്ടിൽ നിന്നു പോന്ന ഇരുവരും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല.
വീട്ടുകാർ പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ ഫോണ് തിരുവല്ലയിലെ ടവർ ലൊക്കേഷനിൽ ഉള്ളതായി പോലിസ് കണ്ടെത്തിയെങ്കിലും താമസിയാതെ ഈ ഫോണ് സ്വിച്ച്ഡ് ഓഫായി.
പിന്നീട് ശനിയാഴ്ച വൈകുന്നേരം ഇവർ മുറിഞ്ഞപുഴ പാലത്തിൽ നിന്നു ചാടിയ വിവരമാണ് പുറത്തു വന്നത്. തീവ്രമായ സൗഹൃദത്തിലായിരുന്ന ഈ യുവതികൾ എപ്പോഴും ഒരുമിച്ചായിരുന്നു.
വിദേശത്തു ജോലി ചെയ്യുന്ന അമൃതയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ക്വാറന്റീനിൽ ആയപ്പോൾ അമൃത 12 ദിവസം ആര്യയുടെ വീട്ടിലായിരുന്നു.
അമൃതയുടെ വിവാഹം നടത്താൻ അവധിയ്ക്കെത്തിയ പിതാവ് ശ്രമമാരംഭിച്ചപ്പോൾ കൂട്ടുകാരിയെ വേർപിരിയേണ്ടിവരുമെന്ന സങ്കടത്തിൽ ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പോലിസിന്റെ നിഗമനം.
വൈക്കം എസ് എച്ച് ഒ എസ്.പ്രദീപ്, എസ് ഐ രാജേഷ് ,ചടയമംഗലം, അഞ്ചൽ പോലിസ് സ്റ്റേഷനിൽ നിന്നുള്ള പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.
മൃതദേഹങ്ങൾ ൈവൈക്കം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയംം മെഡിക്കൽ കോളേജിലേക്കുകു മാറ്റി. വൈക്കം പോലിസ് മേൽനടപടികൾ സ്വീകരിച്ചു.