നെടുമങ്ങാട് : തകർന്നു തരിപ്പണമായ നെടുമങ്ങാട് മഞ്ച അരുവിക്കര റോഡ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചെന്ന് പറയുന്പോഴും നിർമാണ പ്രവർത്തികൾ മാത്രം നടക്കുന്നില്ലെന്നും നിലവിലത്തെ അവസ്ഥയിൽ ഇതുവഴി കാൽനടയാത്ര പോലും അസാധ്യമാണെന്ന് നാട്ടുകാർ പറയുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കെഎസ്ഇബി ഓഫീസ്,വാട്ടർ അഥോറിറ്റി ഓഫീസ് നിരവധി സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിനാണ് ഇൗ ദുർഗതി.
മഴക്കാലമായതോടെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ശക്തമായ നീരൊഴുക്ക് ഉണ്ടായി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വീതികുറഞ്ഞ ഈ റോഡിൽ അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ് നെടുമങ്ങാട് നിന്നും അരുവിക്കര ഡാം റിസർവോയറിൽ പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്.