ന്യൂഡൽഹി: 25 കോടി നൽകി എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനോട് തെളിവുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗിക വസതിയിൽ.
രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ക്രൈംബ്രാഞ്ച് സംഘം കേജ്രിവാളിന്റെ വസതിയിൽ തുടരുകയാണ്.
നേരത്തെ, തെളിവുകൾ ആവശ്യപ്പെട്ടുള്ള നോട്ടീസ് ക്രൈംബ്രാഞ്ച് അരവിന്ദ് കേജ്രിവാളിനു കൈമാറിയിരുന്നു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി തീവ്രശ്രമം നടത്തുകയാണെന്നും ഏഴ് ആംആദ്മി എംഎല്‍എമാർക്ക് ബിജെപിയില്‍ ചേരുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു അരവിന്ദ് കേജ്രിവാളിന്റെ ആരോപണം. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.