സിനിമ എന്ന വലിയ ലോകത്തെ അടുത്തറിയുന്നവര്‍ക്കും അറിഞ്ഞവര്ക്കും മാത്രമേ അവിടുത്തെ ഞെട്ടിക്കുന്ന സത്യങ്ങളേക്കുറിച്ചും അറിവുണ്ടാകൂ. അത്തരത്തിലൊരു കള്ളത്തരം കൈയ്യോടെ പിടികൂടിയിരിയ്ക്കുകയാണ് നടിയും ടെലിവിഷന്‍ അവതാരകയുമായ ആര്യ.
ഹിറ്റ്മേക്കര് ദാദു എന്നറിയപ്പെടുന്ന ശ്യാം എന്ന ഷോ ഡയറക്ടര്‍ക്കെതിരെയാണ് ഗുരുതരമായ ആരോണങ്ങളുമായി ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയായ ആര്യ സതീഷ് ബാബു രംഗത്തെത്തിയിരിയ്ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് ആര്യ തന്റെ വെളിപ്പെടുത്തല്‍ നടത്തിയത്.
ശ്യാം എന്ന ഇയാളില്‍ നിന്ന് തനിക്ക് കയ്പേറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഷോ ഡയറക്ടര്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്ന ഇയാള്‍ക്ക് ഒരു ഷോ പോലും സ്വന്തമായി സംവിധാനം ചെയ്യാന്‍ അറിയില്ല. ഒരു ഓസ്ട്രേലിയന്‍ ട്രിപ്പിന്റെ ഭാഗമായി തന്നെ ഫോണില്‍ വിളിച്ച് ഇയാള്‍ മോശമായി സംസാരിച്ചു. തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ആര്യ പറഞ്ഞു.
അന്തസോടെ ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരക്കാര്‍ ഒരു ഭീഷണിയാണെന്നും അവരെ ഈ ഫീല്‍ഡില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും ആര്യ പറഞ്ഞു. മറ്റൊരാള്‍ക്കും പ്രത്യേകിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ ആര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ഈ പോസ്റ്റിടുന്നതെന്നും ആര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആര്യയുടെ പോസ്റ്റ് വന്നതിന് പിന്നാലെ സംഗീത സംവിധായകന് ഷാന്‍ റഹ്മാനും ഇതേ ആള്‍ക്കെതിരേ ആരോപണവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ശ്യാം എന്ന ആള് പല പേരിലും അറിയപ്പെടാറുണ്ടെന്നും സ്വയം ഹിറ്റ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ഇയാള്‍ നിരവധി ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം തട്ടിയിട്ടുണ്ട് എന്നും ഷാന്‍ പറഞ്ഞു. ശ്യാമിന്റെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഷാന്‍ പോസ്റ്റിട്ടിരിക്കുന്നത്.