നാട്ടിൽ വന്നപ്പോളെല്ലാം കൂടെ താമസിച്ചു, എന്‍റെ കുഞ്ഞിനെ നല്ലപോലെ നോക്കി; എല്ലാം ശരിയാകുമെന്ന് വച്ച് ഞങ്ങൾ ദുബായിലേക്ക് ചെന്നപ്പോൾ…


മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു ബ​ന്ധ​മാ​യി​രു​ന്നു അ​ത്. ലി​വിം​ഗ് ടു​ഗ​ത​ർ എ​ന്ന് പ​റ​യാ​വു​ന്ന​ത്ര അ​ടു​പ്പം. ജാ​ന്‍ ദു​ബാ​യി​ലാ​ണ് സ്ഥി​ര​താ​മ​സ​മെ​ങ്കി​ലും നാ​ട്ടി​ല്‍ വ​രു​മ്പോ​ള്‍ എ​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

എ​ന്‍റെ അ​മ്മ, കു​ഞ്ഞ് അ​നി​യ​ത്തി എ​ന്നി​വ​രു​മാ​യെ​ല്ലാം ന​ല്ല അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്നെ​ക്കാ​ൾ ന​ന്നാ​യി മോ​ളെ ‘കെ​യ​ർ’ ചെ​യ്യു​ന്നു എ​ന്നു പോ​ലും തോ​ന്നി​യി​രു​ന്നു.

റി​യാ​ലി​റ്റി ഷോ ​പൂ​ർ​ത്തി​യാ​ക്കി തി​രി​കെ വ​ന്നാ​ലു​ട​ൻ ക​ല്യാ​ണം എ​ന്നാ​യി​രു​ന്നു പ്ലാ​ന്‍. പ​ക്ഷേ, പി​ന്നീ​ടു കാ​ര്യ​ങ്ങ​ൾ മാ​റിമ​റി​ഞ്ഞു. അ​ക​ന്നു നി​ന്ന​തി​ന്‍റെ അ​ടു​പ്പ​ക്കു​റ​വ് ആ​കാം എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

പ​രി​ച​യ​പ്പെ​ട്ട ശേ​ഷം ഇ​ത്ര​യും കാ​ല​യ​ള​വ് ഒ​രു ആ​ശ​യ​വി​നി​മ​യ​വും ഇ​ല്ലാ​തെ നി​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. എ​ന്‍റെ മു​പ്പ​താം പി​റ​ന്നാ​ൾ ജാ​നി​നൊ പ്പം ​ആ​ഘോ​ഷി​ക്കാം, എ​ല്ലാ പ​രി​ഭ​വ​വും തീ​ർ​ക്കാം എ​ന്നു ക​രു​തി ദു​ബാ​യി​ലേ​ക്കു പോ​യി.

പ​ക്ഷേ, ആ ​യാ​ത്ര എ​നി​ക്കു ത​ന്ന​ത് വ​ലി​യ കു​റേ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ജാ​ന്‍ എ​നി​ക്കു ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്നു മ​ന​സി​ലാ​യി. -ആ​ര്യ

Related posts

Leave a Comment