ഒത്തിരി ആളുകള്‍ പുതിയ സീസൺ ബിഗ്ബോസിനെക്കുറിച്ച് എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല എന്ന നിലപാടിലാണ്. എന്തെങ്കിലും ഞാന്‍ പറയുകയാണെങ്കില്‍ അത് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട്.
അങ്ങനെയുള്ള ഒരു അവസരം ഞാനായി ഉണ്ടാക്കില്ല. നിങ്ങളെല്ലാവരും ബിഗ് ബോസ് കാണുന്നവരാണ് ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. എന്നെ വെറുതെ വിട്ടേക്കൂ. ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്.
പല മത്സരാർഥികള്‍ക്ക് വേണ്ടിയും പിആര്‍ വര്‍ക്ക് പുറത്തു നടക്കുന്നുണ്ട്. ഇനി എന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണാല്‍ അത് എനിക്ക് തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ്.
ചെയ്യാത്ത കാര്യത്തിനു തലയിലേക്കു പലതും വിളിച്ചു വരുത്തുന്ന അവസ്ഥയായി പോകും. അതുകൊണ്ട് നോ കമന്‍സ്.-ആര്യ