വിവാഹജീവിതത്തില്‍ സംഭവിച്ച പ്രശ്നം അത് എന്റേതായിരുന്നു. എന്റെ ഭാഗത്തുനിന്നു വന്ന മിസ്റ്റേക്കാണ് ആ ബന്ധം തകര്‍ത്തത്.
അതു ഞാന്‍ അംഗീകരിക്കുന്നുണ്ട്. എന്റെ തെറ്റാണെന്ന് ആ സമയത്തേ അറിയാമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം എന്നോട് ക്ഷമിക്കുമായിരുന്നു.
എങ്കിലും ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുമ്പോള്‍ ഇതു വീണ്ടും വരുമോ എന്ന പേടി ഉള്ളില്‍ ഉണ്ടായേക്കും. പിന്നെ അദ്ദേഹം എന്നെക്കാളും നല്ലൊരു പങ്കാളിയെ അര്‍ഹിക്കുന്നുണ്ടെന്ന് എനിക്കുതന്നെ തോന്നിയിരുന്നു.
ഇപ്പോള്‍ അദ്ദേഹം വേറെ വിവാഹം കഴിച്ചു. അവര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. സന്തോഷത്തോടെ അദ്ദേഹത്തിന്റെ ദാമ്പത്യം മുന്നോട്ടുപോവുകയാണ്. -ആര്യ