ആര്യയും നടി സയ്യേഷയും വിവാഹിതരാകുന്നു. ആര്യയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. വാലന്റൈൻസ് ദിനമാണ് വിവാഹിതരാകുവാൻ പോകുന്ന സന്തോഷ വാർത്ത അറിയിക്കാൻ താരം തെരഞ്ഞെടുത്തത്. മാർച്ചിൽ വിവാഹം നടക്കുമെന്നും ആര്യ അറിയിച്ചു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗജിനികാന്ത് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇരുവർക്കും ആശംസ നേർന്ന് പ്രമുഖ നടന്മാരും സംവിധായകരും രംഗത്തെത്തിയിട്ടുണ്ട്. സൂര്യ, മോഹൻലാൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പാനിലും ഇരുവരും അഭിനയിക്കുന്നുണ്ട്.