പഠനത്തിൽ ശ്രദ്ധിക്കണമെന്ന് കരുതിയതുകൊണ്ടാണ് സ്ഫടികത്തിനു ശേഷം ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നത്.
ആ സമയം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും അന്ന് സിനിമയെ ഞാൻ സീരിയസായി കണ്ടിരുന്നില്ല.
ഐഎഫ്എഫ്കെയുടെ ആങ്കറിംഗ്, സ്റ്റേജ് ഷോ ആങ്കറിംഗ് പോലെയുള്ള ജോലികളുമായി മുന്നോട്ടുപോയിരുന്നു.
സിനിമാ മേഖലയെന്നത് മറ്റെല്ലാ മേഖലയേയും പോലെ തന്നെ ഒരുപാട് ഡെഡിക്കേഷൻ വേണ്ട ഒന്നാണ്.
ഒരു സിനിമയിൽ അഭിനയിക്കാൻ തയാറായാൽ ഒരുപാട് ദിവസങ്ങൾ അതിനായി മാറ്റി വയ്ക്കേണ്ടതായി വരും.
പഠന കാലഘട്ടത്തിൽ അങ്ങനെ മാറി നിൽക്കാൻ എനിക്ക് തോന്നിയില്ല. പഠനം കഴിഞ്ഞ് നോക്കാമെന്ന് കരുതി.
പക്ഷേ അത് കഴിഞ്ഞു ജോലി, കല്യാണം, കുടുംബവുമൊക്കെയായി മുന്നോട്ട് പോയി. ഒരുപാട് കാലത്തിന് ശേഷം വാശി എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. -ആര്യ