മലയാളികളുടെ പ്രിയ അവതാരകയും നടിയുമൊക്കെയാണ് ആര്യ ബാബു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
മുകേഷ് രമേഷ് പിഷാരടി, ധര്മജന്, എന്നിവര്‍ക്കൊപ്പമാണ് ആര്യയും ഷോയില്‍ എത്തുന്നത്. അതേ സമയം മിനി സ്ക്രീനിലെ വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളം പതിപ്പ് സീസണ് 2 ല്‍ ആര്യ മത്സരാര്‍ഥിയായി എത്തിയിരുന്നു.
എന്നാല്‍ ബഡായി ബംഗ്ലാവിലെ ആര്യയെ ആയിരുന്നില്ല ബിഗ് ബോസ് ഷോയില്‍ കണ്ടത്. ബിഗ് ബോസ് സീസണ് 2 കഴിഞ്ഞതോടെ ആര്യയുടെ ഇമേജ് തന്നെ മാറുകയായിരുന്നു.
തന്റെ സുഖ-ദുഃഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിലും താരം മടി കാട്ടാറില്ല. ഇപ്പോഴിതാ അച്ഛനെ കുറിച്ച് താരം എഴുതിയ വാക്കുകളാണ് വൈറല്‍ ആയിരിക്കുന്നത്.
പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആര്യ എത്തിയിരിക്കുകന്നത്.
ഈ സമയത്ത് അച്ഛന് കൂടെ വേണം എന്നാണ് ആഗ്രഹം. എന്നാല്‍ അച്ഛന് എനിക്കൊപ്പമുണ്ടെന്ന് എനിക്ക് അറിയാമെന്ന് ആര്യ കുറിക്കുന്നു.
ആര്യയുടെ കുറിപ്പ് വായിക്കാം…
സ്വര്‍ഗ്ഗത്തിലെ എന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇപ്പോള്‍ അച്ഛന് ഉണ്ടായിരുന്നുവെങ്കില്‍ ഏറ്റവും അധികം സന്തോഷിയ്ക്കന്ന നിമിഷമായിരുന്നേനെ ഇത്. ട
അച്ഛന്റെ കുഞ്ഞു മകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാവും. മരണ ത്തിന് മുന്‍പ് പറഞ്ഞ പ്രോമിസ് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.
അതിനോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിയ്ക്കുന്നു. ഈ ഒരു സമയത്താണ് അച്ഛന് എനിക്കൊപ്പം വേണം എന്ന് ഞാന്‍ ഏറ്റവും അധികം ആഗ്രഹിയ്ക്കുന്നത്.
എന്നാല്‍ എനിക്കറിയാം എന്റെ തൊട്ടടുത്ത് അച്ഛന് ഇണ്ടാവും എന്നായിരുന്നു ആര്യ കുറിച്ചത്.
സഹോദരി അഞ്ജനയുടെ വിവാഹമാണ് ആര്യയയുടെ ഏറ്റവും വലിയ സ്വപ്നം. കല്യാണത്തിന ഇനി അധികം നാളുകളില്ല. കഴിഞ്ഞ വര്‍ഷം ആയിരുന്നു അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
അഞ്ജനയുടെ വിവാഹം അച്ഛന്റെ സ്വപ്നമായിരുന്നു എന്നും, മരിക്കുന്നതിന് മുന്‍പ് അച്ഛന് പറഞ്ഞ ഒരേ ഒരു കാര്യം അഞ്ജുവിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണം എന്ന് മാത്രവുമാണ് എന്ന് ആര്യ പറഞ്ഞിരുന്നു.
പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയ വിവാഹം ഇനി ദിവസങ്ങള്‍ക്ക് അകം ഉണ്ടാവും എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.
അഖിലാണ് അഞ്ജനയുടെ വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതര്‍ ആവുന്നത്.
തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനാണ് അഖില്‍. വിവാഹ നിശ്ചയം ആഘോഷത്തോടെ നടത്തിയിരുന്നു
അതേ സമയം മകള്‍ക്കൊപ്പം ജീവിതം ആഘോഷമാക്കുകയാണ് ആര്യ. മകള്‍ റോയയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകരുണ്ട്.
2008ല്‍ ആയിരുന്നു ആര്യയും നടി അര്‍ച്ചന സുശീലന്റെ സഹോദരന് രോഹിത്തും തമ്മില്‍ വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2018ല്‍ വേര്‍പിരിയുകയും ചെയ്തു.
വിവാഹമോചനത്തിന് ശേഷവും രോഹിത്തുമായി വളരെ അടുത്ത സൗഹൃദമാണ് ആര്യ കാത്തു സൂക്ഷിക്കുന്നത്.