മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയുമെല്ലാം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ആര്യ ബാബു. തന്റെ 31-ാം ജന്മദിനം താരം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.
മകള്‍ റോയക്കും കൂട്ടുകാര്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷമാക്കുന്ന ചിത്രങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പക്ഷെ ഇക്കുറി തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ ദിവസം മറ്റൊരു പിറന്നാളിന് കടന്നു പോയ തിക്താനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പും ആര്യ ജന്മദിനത്തിന് പങ്കിട്ടു.
ആര്യയുടെ കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ…കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ എന്റെ ജീവിതത്തിലെ വളരെ മോശമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് ..
വിഷാദം എന്നെ ഇത്രയധികം ബാധിക്കുമെന്ന് ഞാന്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. ഞാന്‍ അനുഭവിച്ച വികാരങ്ങള്‍ വിശദീകരിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. യു.എ.ഇ.യിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് കിടന്നു…
ബാക്കി ദിവസങ്ങള്‍ കടന്നുപോകാന്‍, എനിക്ക് ഒരു പോംവഴിയില്ലാതെ ഒരു കുപ്പി വൈനും ഒരു ദിവസത്തേക്ക് അവശേഷിക്കുന്ന ഭക്ഷണവും ആശ്രയിക്കേണ്ടിവന്നു … എന്റെ അവസ്ഥ അത്രയ്ക്കും മോശമായിരുന്നു. പക്ഷേ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു…
വൈകുന്നേരത്തോടെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കി എന്റെ അടുക്കല്‍ വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇതായിരുന്നു കഴിഞ്ഞുപോയ എന്റെ ജന്മദിനം, എനിക്ക് 30 വയസ്സ് തികഞ്ഞ ദിവസം !
എന്നാല്‍ ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ ശരിയായ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ അത് വളരെ വ്യത്യസ്തമാകുമായിരുന്നു.
എനിക്ക് എന്റെ സുന്ദരിയായ മകള്‍ക്കും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിയുകയും സന്തോഷകരമായ ജന്മദിനം ആഘോഷിക്കാമായിരുന്നു…
യു.എ.ഇ.യിലേക്കു യാത്ര ചെയ്യാനും എന്റെ ജന്മദിനം എന്നില്‍ തീരെ താല്പര്യമില്ലാത്ത ഒരാളുമായി ചിലവഴിക്കാനും വേണ്ട തീരുമാനമെടുക്കാനും വേണ്ടി ഞാന്‍ വിഡ്ഢിയായിരുന്നു. തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയത് ഞാനാണ്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല…
ഇന്ന് എന്നെ നോക്കൂ. എനിക്ക് ഇന്ന് 31 വയസ്സ് തികഞ്ഞു, എന്റെ മുഖത്ത് ഏറ്റവും അത്ഭുതകരമായ പുഞ്ചിരിയുണ്ട്, എന്റെ ഹൃദയം സ്നേഹവും സമാധാനവും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തില്‍ കുറച്ച് സമയമെങ്കിലും വിഷമയമായ ആളുകളുണ്ടെങ്കില്‍ കുഴപ്പമില്ല, അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ വ്യക്തികള്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ…
ഞാന്‍ ഉദ്ദേശിക്കുന്നത് നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍, നിങ്ങളെ കുറിച്ചോര്‍ക്കും എന്നാണു. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഇത്രമാത്രം…
എല്ലാം നിങ്ങളുടെ കൈകളിലാണ് …. സന്തോഷിക്കണോ അതോ നിങ്ങളുടെ മനസമാധാനം നശിപ്പിക്കണോ … എല്ലാം നിങ്ങളുടെ കൈകളിലാണ്. തിരഞ്ഞെടുക്കല്‍ നിങ്ങളുടേതാണ്…
സന്തോഷിക്കണോ അതോ നിങ്ങളുടെ ഹൃദയം തകര്‍ക്കണോ എന്ന്. എപ്പോഴും ഓര്‍ക്കുക … നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈകളിലാണ് … എപ്പോഴും വിവേകപൂര്‍വ്വം തിരഞ്ഞെടുക്കാന്‍ സ്വയം ഓര്‍മ്മിപ്പിക്കുക.
നിങ്ങളെ നിരുപാധികമായി സ്നേഹിക്കുന്ന, എപ്പോഴും നിങ്ങളോടൊപ്പമുള്ള ആളുകളെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ് … എന്റെ 31 -ആം ജന്മദിനം എനിക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ചതായിരുന്നു …
എനിക്ക് വേണ്ടപ്പെട്ടവരില്‍ ചിലരെ മിസ് ചെയ്യുന്നു എങ്കിലും, എനിക്ക് സന്തോഷവും ഏറ്റവും പ്രധാനമായി സമാധാനവുമുണ്ട് …. എന്റെ പ്രിയപ്പെട്ട കുടുംബത്തിന് ഒരു വലിയ നന്ദിയും സ്നേഹവും…
കുടുംബത്തെപ്പോലുള്ള സുഹൃത്തുക്കള്‍ എപ്പോഴും എപ്പോഴും ഉണ്ടായിരുന്നതിനും സന്തോഷത്തിന് എന്റെ കാരണമായതിനും… നന്ദി