ഞാനൊരു പെണ്ണായതു കൊണ്ടു മാത്രം ! ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആര്യ ദയാല്‍…

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട പല സ്ത്രീകളും തൊഴിലിടങ്ങളില്‍ ചൂഷണങ്ങള്‍ക്കിരയാകാറുണ്ട്.

ഇത്തരത്തിലുള്ള ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ പല നടിമാര്‍ക്കും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ ശൈലി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായികയാണ് ആര്യ ദയാല്‍.

ക്ലാസിക് സംഗീതത്തോടൊപ്പം പോപ്പ് സംഗീതം മിക്‌സ് ചെയ്ത് താരം അവതരിപ്പിച്ച ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം ആയിരുന്നു. അഭിനയത്തിലും തന്റേതായ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം.

തനിക്കുണ്ടായ ഒരു ദുരനുഭവം ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കുകയുണ്ടായി. ഈയടുത്ത് ഒരു വീഡിയോ ചിത്രീകരണത്തിനിടെ താരത്തിന് ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ്. കിങ് ഓഫ് മൈ കൈന്റെ എന്ന മ്യൂസിക് ആല്‍ബം ഷൂട്ടിംഗ് രാത്രി നടക്കുന്ന സമയമാണ് അനുഭവമുണ്ടായത്.

രാത്രി ഷൂട്ടിംഗ് സമയത്ത് കുറച്ചു പേര് താരത്തെയും മറ്റു സ്ത്രീകളെയും വളയുകയായിരുന്നു. ആ സമയത്ത് ഒച്ച വെക്കുകയും. തുടര്‍ന്ന് നാട്ടുകാര്‍ ചുറ്റും കൂടുകയും ചെയ്തു. പക്ഷേ വന്നവര്‍ ഞങ്ങളെ ശകാരിക്കുകയാണ് ഉണ്ടായത് എന്ന് താരം പറയുന്നു.

ഒരു സ്ത്രീ രാത്രി സമയത്ത് ഒച്ച വെക്കുമ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരുകൂട്ടം ജനങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ അനുഭവം ഉണ്ടായത്. മാത്രമല്ല ഞാന്‍ ഒരു പെണ്‍കുട്ടി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള അനുഭവമുണ്ടായത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment