നടിയും ടെലിവിഷൻ അവതാരകയായും തിളങ്ങി പ്രേക്ഷകർക്കിടയിൽ തന്റേതായ സാന്നിധ്യം അറിയിച്ച താരമാണ് ആര്യ. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ചും കടുത്ത വിഷാദത്തെ അതിജീവിച്ചതിനെ കുറിച്ചും ആര്യ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലായിരുന്നു.
തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവരെ വെടിവച്ച് കൊല്ലാനാണ് തോന്നിയതെന്നും ഇപ്പോൾ അവർക്കെന്തെങ്കിലും സംഭവിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് താൻ ആയിരിക്കുമെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു.
ഇന്ന് ചിന്തിക്കുമ്പോൾ എന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ട്. കാരണം ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു.
എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തിൽ കൊണ്ടു വിടുന്നത് പോലും ആളാണ്. അത്രയും ദിവസം ആരുമായി ബന്ധമില്ല. ആ സമയം ഉപയോഗിച്ച് അകന്ന് പോകാനുള്ള പ്ലാൻ ആയിരുന്നോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്ന് എനിക്ക് തോന്നുന്നു.
ഷോയിൽ നിന്നിറങ്ങിയ ശേഷം പങ്കാളി ഫോൺ എടുക്കാതിരുന്ന സമയത്ത് ഞാൻ മുഴുവൻ ബ്ലാങ്കായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പർ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്.
എന്റെ കുഞ്ഞിനെ പോലും വിളിച്ചില്ല. എടുക്കാതായപ്പോൾ എന്റെ സഹോദരിയെ വിളിച്ചു. കാര്യം പറഞ്ഞു. ആൾ എവിടെയാണ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞു. അവൾ പറഞ്ഞത് തിരക്കായിരിക്കും ഞാൻ വിളിക്കാൻ പറയാമെന്നാണ്.
അവളുടെ പറച്ചിലിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് അവൾ പറഞ്ഞതെന്ന് തോന്നി. കുറേ കാര്യങ്ങൾ പിന്നീട് ആലോചിച്ചു. അടുത്ത ദിവസം ഫോൺ തിരിച്ച് കിട്ടിയപ്പോഴും അദ്ദേഹം എടുത്തില്ല. പിന്നീടും ഒരുപാട് വിളിച്ചു.
സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ എന്നെ തിരിച്ച് വിളിച്ചു. പക്ഷേ, വിമാനത്താവളത്തിൽ വിട്ട ആളല്ലായിരുന്നു അത്. സ്നേഹമോ എക്സൈറ്റ്മെന്റോ ഒന്നുമില്ല.
ജാൻ എന്നാണ് ഞാൻ പുള്ളിയെ വിളിക്കുന്നത്. ഇന്നലെ തൊട്ട് വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണം. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ബിഗ് ബോസിൽ പോകുമ്പോൾ ഫോൺ കൈമാറും മുമ്പ് വേണ്ടപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻ അവസരം തരും.
അപ്പോൾ വിളിച്ചപ്പോൾ പോലും എന്നെ കാണാതിരിക്കേണ്ട വിഷമത്തിൽ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. 75 ദിവസത്തിനുള്ളിൽ എന്താണ് പറ്റിയതെന്ന് മനസിലായില്ല. വളരെ ഡിപ്രസ്ഡ് ആയിരുന്നു.
കോവിഡ് കാലമാണ്. ഞാൻ തിരുവനന്തപുരത്തും ആൾ ദുബായിലുമായിരുന്നു. നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് തന്നിൽ നിന്ന് അകന്നതെന്ന് പിന്നീട് മനസിലായി.
പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഇന്ന് പക്ഷേ, കൊല്ലാനുള്ള ദേഷ്യമൊന്നും ഇല്ല.
അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. ഇത് തെറ്റായ കാര്യമാണെന്ന് അറിയാം. പക്ഷേ, എന്റെ ഉള്ളിൽ ഇതാണ് തോന്നുന്നത്. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ജീവിക്കുകയാണെന്ന് അറിയാം. അങ്ങനെ തന്നെ പോട്ടെ.
ആ ബന്ധത്തിൽ ഭയങ്കരമായി ഇന്‍വെസ്റ്റ് ചെയ്ത ആളായിരുന്നു താന്‍. കാരണം തനിക്ക് അദ്ദേഹത്തെ അത്രയും ഇഷ്ടമായിരുന്നു. അയാളും അത്ര പെര്‍ഫെക്ട് ഒന്നും ആയിരുന്നില്ല, വീഴ്ചകളും മുന്‍കാല ജീവിതത്തില്‍ പ്രശ്നങ്ങളുമൊക്കെ ഉണ്ടായിട്ടുള്ള ആളാണ്. അതൊക്കെ ഞാന്‍ അംഗീകരിച്ച് കൊണ്ടാണ് ഞാന്‍ പുള്ളിയെ ഇഷ്ടപ്പെട്ടത്.
പക്ഷേ ഇങ്ങനെ അയാള്‍ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല. എന്ന് വിചാരിച്ച് ഇനി ഞാന്‍ പുള്ളിയെ കുറ്റപ്പെടുത്തുന്നില്ല. ആദ്യത്തേതില്‍ നിന്നും കിട്ടേണ്ട അടി ഇങ്ങനെയായി എന്ന് കരുതുന്നു.
എനിക്കങ്ങനൊന്ന് സംഭവിച്ചത് കൊണ്ട് പുള്ളിയെ കുറ്റപ്പെടുത്താനും സാധിക്കില്ല. വേറെ ഒരാളോട് ഇഷ്ടം തോന്നി, അവരുടെ കൂടെ പോകുമ്പോള്‍ എന്നോട് ഒന്ന് തുറന്ന് പറയാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ കുറച്ചും കൂടി നേരത്തെ ഇതില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് സാധിക്കുമായിരുന്നു. ആര്യ പറഞ്ഞു.