23-ാം വയസ്സില്‍ ചേച്ചിയമ്മയായ സന്തോഷത്തിലാണ് നടിയും നര്‍ത്തകിയുമായ ആര്യ പാര്‍വതി.
അമ്മയുടെ 47-ാം വയസ്സില്‍ തനിക്കൊരു കുഞ്ഞനുജത്തിയോ അനുജനോ പിറക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത മറ്റാരും പറയാതെ ആര്യ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ആര്യയ്ക്ക് കിട്ടിയതാകട്ടെ, തങ്കക്കുടം പോലൊരു കുഞ്ഞനുജത്തിയെയും. ഏറ്റവും പുതിയ വിശേഷം കുഞ്ഞുവാവയുടെ പേരിടീല്‍ ചടങ്ങും കാതുകുത്തലുമാണ്.
സുന്ദരിയായി അണിഞ്ഞൊരുങ്ങി ആര്യയും കുഞ്ഞുവാവയ്ക്കൊപ്പം കൂടി. പാലു വാവ എന്നാണ് ആര്യ അനിയത്തിക്കുട്ടിയെ വിളിക്കുന്നത്.
കുഞ്ഞുവാവയുടെ കാതുകുത്തലിന് ആര്യയാണ് അവളെ മടിയിലിരുത്തിയത്. അമ്മയ്ക്കെന്ന പോലെ വിഷമം തോന്നിയ നിമിഷം എന്നാണ് പാലുവിന്റെ കാതുകുത്തലിനെ ചേച്ചി വിശേഷിപ്പിച്ചത്
പാലുവിന്റെ യഥാര്‍ത്ഥ പേര് ‘ആദ്യ പാര്‍വതി’ എന്നാണ്. വാവയെ പരിചയപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങളുമായി ആര്യ ഇന്‍സ്റ്റഗ്രാമില്‍ എത്തിച്ചേര്‍ന്നു
അമ്മ എട്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് താന്‍ അക്കാര്യം മനസിലാക്കിയത് എന്നും ആര്യ പറയുന്നു.
ഗര്‍ഭിണിയെന്ന് അമ്മ അറിയുന്നത് തന്നെ ഏഴാം മാസത്തിലാണെന്നും ആര്യ പറയുന്നു. മകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയില്‍ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നുവത്രെ
ഫോണിലൂടെ അച്ഛന് വിഷയം അവതരിപ്പിച്ചപ്പോള്‍ ആര്യ തുടക്കത്തില്‍ ഞെട്ടി. എന്നാല്‍ നാണക്കേട് എന്ന് കരുതിയില്ല. താന്‍ വര്‍ഷങ്ങളായി ആഗ്രഹിച്ച കാര്യമാണ് അപ്പോള്‍ മുന്നില്‍ വന്നതെന്നും ആര്യ
വളരെ പതിയെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കാര്യം അവതരിപ്പിച്ചു. ചിലര്‍ അവഹേളിക്കുന്ന കമന്റുകള്‍ പാസാക്കി എങ്കിലും അവരെ അവഗണിക്കാന്‍ പഠിച്ചു എന്ന് ആര്യ പറഞ്ഞിരുന്നു