ജീവിതത്തിലേക്കു തിരിഞ്ഞ് നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയ പരിപാടി ബിഗ് ബോസ് ആണ്. അറിയില്ലായിരുന്നു അതിനെക്കുറിച്ച്. അറിയാതെ കൊണ്ട് തലവച്ചതാണ്. സൗഹൃദവലയങ്ങളിലൂടെ സിനിമകൾ ഉണ്ടായി വരുന്ന ട്രെൻഡ് ഇന്ന് മലയാള സിനിമയിലുണ്ട്.
എനിക്ക് സിനിമാ മേഖലയിൽ വളരെ അടുത്ത സൗഹൃദങ്ങളില്ല. അമ്മയിലെ അംഗവുമല്ല. ഒരു സിനിമയിൽ എത്താനോ നല്ല കഥാപാത്രങ്ങൾ ചെയ്യാനോ ടാലന്റ് വേണമെന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതിന് ഭാഗ്യമുണ്ടാവണം. നല്ല ബന്ധങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാനാവും.
മീഡിയ ഇൻഡസ്ട്രി എന്ന് പറയുന്നത് കയ്യാല പുറത്തെ തേങ്ങ പോലെയാണ്. ഒന്നുങ്കിൽ ഇങ്ങോട്ട് അല്ലെങ്കിൽ അങ്ങോട്ട് ആവും. സിനിമയിൽ അല്ലാത്ത സൗഹൃദങ്ങൾ നോക്കിയാൽ 15 വർഷത്തിലധികമായി ഉള്ള സൗഹൃദങ്ങളുണ്ട്. എന്റെ ജീവിതത്തിലേക്കു വരാൻ എളുപ്പമാണ്. വിട്ടുപോകാനാണ് ബുദ്ധിമുട്ട്.
എന്നാൽ വിട്ടുപോകുന്നവരുമുണ്ട്. ബന്ധങ്ങൾ തെരഞ്ഞെടുക്കുന്നതിൽ മണ്ടിയാണ്. എത്ര കിട്ടിയാലും പഠിക്കില്ല എന്ന കൂട്ടത്തിൽപ്പെടുന്നയാളാണ് ഞാൻ. എന്നാൽ പ്രായമാകുന്തോറും കാര്യങ്ങൾ മനസിലാക്കി തുടങ്ങും. ഇപ്പോൾ ഞാൻ ഒരുപാട് മാറിയിട്ടുണ്ട്.
ഇനി ഒരു പ്രണയബന്ധത്തിലേക്കു പോകാൻ താത്പര്യമില്ല. കല്യാണം കഴിച്ച് സെറ്റിലാകണമെന്ന് മൂന്ന് വർഷത്തോളമായി ആലോചിക്കുന്നുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഇക്കാര്യം പറയുന്നുണ്ട്. – ആര്യ