ജീവിതപങ്കാളിയെ കണ്ടെത്താനുള്ള നടന്‍ ആര്യയുടെ റിയാലിറ്റി ഷോ ഞെട്ടിക്കുന്ന വഴിത്തിരിവില്‍! ഗ്രാന്‍ഡ് ഫിനാലെയില്‍ ആര്യ ആരെയും തെരഞ്ഞെടുത്തില്ലെന്ന് വെളിപ്പെടുത്തി തമിഴ് മാധ്യമങ്ങള്‍

ജീവിതപങ്കാളിയെ കണ്ടെത്താനെന്ന പേരില്‍ നടന്‍ ആര്യ നടത്തുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ വഴിത്തിരിവില്‍. നടന്റെ ഏറ്റവും പുതിയ തീരുമാനമാണ് പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.

സൂസന്ന, മലയാളികളായ അഗത, സീത ലക്ഷ്മി എന്നിവരാണ് ഇനി അവസാന ഘട്ടത്തില്‍ ആര്യയുടെ വധുവാകാന്‍ മത്സരിച്ചിരുന്നത്. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ലെന്നാണ് ഇപ്പോള്‍ തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞദിവസമായിരുന്നു നടന്നത്. ആര്യയുടെ സുഹൃത്തുക്കളും മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുകയും ചെയ്തു.

ഇപ്പോള്‍ ഒരു തീരുമാനം തനിക്ക് എടുക്കാനാകുന്നില്ലെന്നും ഇപ്പോള്‍ ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബാംഗങ്ങള്‍ക്ക് അത് താങ്ങാനാകില്ലെന്നും ആര്യ പറഞ്ഞു. ഈ മൂന്ന് കുടുംബാഗംങ്ങളും സ്വന്തം മകളുടെ വിവാഹവേദിയുടെ മുന്നിലാണ് വന്നിരിക്കുന്നത്.

ഇങ്ങനെയൊരു വേദിയില്‍ എനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. പരിപാടിയുടെ തുടക്കത്തില്‍ വധുവിനെ തിരഞ്ഞെടുക്കുക വളരെ എളുപ്പമായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ശ്വേത, അപര്‍ണതി എന്നിവര്‍ പുറത്തായപ്പോളാണ് വിഷമം പുറത്തറിയുന്നത്. കാരണം അവരുടെ കുടുംബാംഗങ്ങളുടെ സങ്കടവും എനിക്ക് അറിയാമായിരുന്നു. ആര്യ പറഞ്ഞു.

പരിപാടിയുടെ തുടക്കം മുതലെ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാന്‍ പോകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പരിപാടിയുടെ അവസാന എപ്പിസോഡ് പിന്നീടാണ് ടെലികാസ്റ്റ് ചെയ്യുന്നത്.

 

Related posts