മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.
അതിനു ശേഷം തോപ്പില്‍ ജോപ്പന്, അലമാര, ഹണി ബി 2, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്വന്, ഉള്‍ട്ട, ഉറിയടി തുടങ്ങിയ നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്.
ബഡായ് ആര്യ എന്നാണ് അറിയപ്പെട്ടിരുന്നെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ ആര്യയുടെ ആ പേര് മാറികിട്ടി. ആര്യവെമ്പാല എന്നും അയല്‍ക്കൂട്ടം എന്നൊക്കെയുള്ള പേരുകള്‍ താരത്തിന് ലഭിച്ചു.
അതേ സമയം ബിഗ് ബോസിന് ശേഷം നടിയ്ക്ക് നേരെ വ്യാപകമായ സൈബര്‍ വിമര്‍ശനങ്ങളാണ് നടന്നത്. മകളെയും സഹോദരിയെയും വരെ പലരും മോശമായി പറഞ്ഞിരുന്നതായി ആര്യ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
തന്റെ വസ്ത്ര വ്യാപര സ്ഥാപനത്തിലേക്ക് ഫോണ്‍ വിളിച്ച് മോശം പറഞ്ഞതിനെ തുടര്‍ന്ന് അവിടെ ജോലിയ്ക്കുണ്ടായിരുന്ന പെണ്‍കുട്ടി ജോലി വിട്ട് പോയതിനെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞിരുന്നു.
ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ജാനുമായി താന്‍ പ്രണയത്തിലാണെന്ന് ബിഗ്ബോസില്‍ വച്ച് ആര്യ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ബിഗ്ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം നടി ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല. അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.
ജാന്‍ എന്ന് പറഞ്ഞ വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദുഃഖത്തിലായിരുന്നു താനെന്നും ആര്യ പറയുന്നു. ബീഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
ആര്യയുടെ വാക്കുകള്‍ ഇങ്ങനെ…
ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം.
ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി.
ഒരു കമ്മിറ്റ്മെന്റിന് താല്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. ഫോഴ്സ് ചെയ്യാന്‍ എനിക്കും സാധിക്കില്ലല്ലോ.
ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനില്‍ ആയിരുന്നു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി.
ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു.
എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു. ഞാനൊരു ഫീനിക്സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല. കാരണം ആരൊക്കെ അടിച്ചിട്ടാലും ഉയിര്‍ത്തെഴുന്നേറ്റ് വരും.
ഇനി പെട്ടെന്നാന്നും പ്രണയിക്കാന്‍ താല്പര്യമില്ല. സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത്. എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല.
ചിലപ്പോള്‍ നാളെ തന്നെ ഒന്ന് ഉണ്ടായേക്കാമെന്ന് ചിരിച്ച് കൊണ്ട് ആര്യ പറയുന്നു. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമില്‍ വന്ന് പറഞ്ഞത്.
എലീന അത് ബുദ്ധിപരമായി ഉപയോഗിച്ചത് കൊണ്ട് അടുത്ത മാസം അവളുടെ കല്യാണമാണ്. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി.
ജാന്‍,പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നും ആര്യ പറയുന്നു.