നമ്മുടെ സംസ്കാരത്തിന് ഏറ്റവും സ്യൂട്ടബിൾ എന്ന് പറയപ്പെടുന്ന വസ്ത്രമാണ് സാരി. ആ സാരിയിൽ പോലും ചിലപ്പോൾ ചില വീഡിയോസ് കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട് എന്ന് ആര്യ. സ്ഥിരമായി ഉദ്ഘാടനങ്ങൾ ചെയ്യുന്ന സഹതാരങ്ങൾ ഇതിനെക്കുറിച്ച് പറയുന്നത് കേൾക്കാറുണ്ട്.
സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അതൊരു വലിയ പ്രശ്നമല്ലേ സിനിമയ്ക്ക്. ഇത് കാണുന്ന ആൾക്കാർക്ക് അറിയില്ലല്ലോ, ഈ ആംഗിളിൽ എടുത്തത് കൊണ്ടാണ് ഇങ്ങനെയെന്ന്. അത് പോസ്റ്റ് ചെയ്യാതിരിക്കാൻ ഒരു ഓപ്ഷനുണ്ട്, അവർ പക്ഷേ ചെയ്യാതിരിക്കുന്നില്ല.
അതുകൊണ്ട് ചീത്ത കേൾക്കുന്നത് മുഴുവൻ ആ ആർട്ടിസ്റ്റിനായിരിക്കും മിക്കവാറും. ആ കമന്റുകളിൽ ആരും എന്തിനാ ഇയാൾ ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് ചോദിക്കാറുണ്ടോ? എല്ലാരും ഇവൾക്ക് മെനയ്ക്ക് തുണി ഉടുത്തുനടന്നൂടെ എന്ന് മാത്രമേ ചോദിക്കൂ. അങ്ങനത്തെ കുറേ കാര്യങ്ങളുണ്ട്. അതിപ്പോൾ ഭയങ്കര പേടിയായി മാറിയിട്ടുണ്ടെന്ന് ആര്യ പറഞ്ഞു.