മുംബൈ: ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിൽ.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആര്യനെ വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച രാത്രിയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള സംഘം ആഡംബര കപ്പലിൽ റേവ് പാർട്ടിയിൽ പങ്കെടുത്തത്.
ആര്യൻ ഖാന്റെ ഫോണുകൾ പരിശോധിച്ച് മയക്കുമരുന്ന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസം എൻസിബി കപ്പലില്‍ നടത്തിയ പരിശോധനയിൽ കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകൾ പിടിച്ചെടുത്തതായാണ് വിവരം.
ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയെന്നും, അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടുവെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.