തിരുവനന്തപുരം ആര്യനാട് നിന്നും ദാരുണമായൊരു ആത്മഹത്യ വാര്‍ത്ത. വിവാഹം ഉറപ്പിച്ച ഇരുപത്തിരണ്ടുകാരിയാണ് പ്രതിശ്രുത വരനെ വിളിച്ചുവരുത്തി ആത്മഹത്യ ചെയ്തത്. വെള്ളനാട് സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍ ആര്‍ദ്ര (22) ആണ് മരിച്ചത്. ഇരുവരും ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ- ആര്‍ദ്രയും ഉഴമലയ്ക്കല്‍ കാരനാട് സ്വദേശിയായ യുവാവുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു.
വിവാഹ നിശ്ചയവും കഴിഞ്ഞു. വിവാഹമണ്ഡപവും ബുക്ക് ചെയ്തു. എന്നാല്‍ കതിര്‍മണ്ഡപത്തിലെ വിവാഹച്ചടങ്ങുകള്‍ ചെയ്യാന്‍ വരന്റെ കുടുംബം വിസമ്മതിച്ചു. മിശ്ര വിവാഹിതരാണ് വരന്റെ മാതാപിതാക്കള്‍.
വിവാഹ മണ്ഡപത്തിന്റെ ബുക്കിങ് ഇതോടെ റദ്ദാക്കി. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ ഇരുകൂട്ടരും തീരുമാനിച്ചിരുന്നു. ആര്‍ദ്രയുടെ ജന്മദിനമായ 16നു വിവാഹം റജിസ്റ്റര്‍ ചെയ്യാമെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി യുവാവിനെ ഫോണ്‍ ചെയ്ത് താന്‍ ആത്മഹത്യ ചെയ്യുകയാണന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആവശ്യപ്പെട്ടു.
യുവാവ് ആറ് കിലോമീറ്ററോളം അകലെയുള്ള തന്റെ വീട്ടില്‍ നിന്ന് ബൈക്കില്‍ യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് കണ്ടത്.
യുവതിയെ ഇയാള്‍ പൊക്കി നിര്‍ത്തിയ ശേഷം ബഹളം വച്ച് ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു