മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്ന ആര്യൻ ഖാന് മന്നത്തിന് പുറത്ത് വൻ വരവേൽപ്പുമായി ആരാധക വൃന്ദം.
വീടിന് സമീപവും നിരത്തിലും ബാനറുകളും വാദ്യമേളങ്ങളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്.
“അവൻ നിഷ്ക്കളങ്കനാണ്. വീട്ടിലേക്ക് വരുന്നതിൽ സന്തോഷം. കരുത്തനായിരിക്കൂ, ആര്യൻ രാജകുമാരാ..’ തുടങ്ങിയ വാചകങ്ങളെഴുതിയ ബാനറുകളുമായാണ് ആരാധകർ തടിച്ചു കൂടിയിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ജയിൽ മോചിതനായ ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാനും എത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ.
രാവിലെ തന്നെ ആര്യന്റെ അഭിഭാഷകർ ജാമ്യത്തിന്റെ പകർപ്പ് ജയിലിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജയിൽ നടപടികൾ പൂർത്തിയായത്.