കൊല്ലം: അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കുള്ള മലയാളികളുടെ വരവ് തുടങ്ങി. രാവിലെ 11.30 ഓടെയാണ് ആര്യങ്കാവ് ചെക്കു പോസ്റ്റുവഴി ആളുകളെത്തിയത്.
പാസിന്റെ പേരിൽ അതിർത്തികളിൽ തമിഴ്നാട് സർക്കാരിന്റെ പാസ് നി ർ ബ ന്ധമാക്കിയതിനാൽ പല ഭാഗങ്ങളിലും മലയാളികൾ കുടുങ്ങി കിടക്കുകയാണ്.ജില്ലയിലേക്ക് മടങ്ങിയെത്താനായി ഏഴായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇവരിൽ ആയിരത്തോളം പേർ ഇന്ന് വരുമെന്നാണ് സൂചന. ആരോഗ്യവകുപ്പ് അധികൃതരും പോലീസും വളരെ ജാഗ്രതയോടെയാണ് ഇവരെ ആര്യങ്കാവിലെ പരിശോധനാ കേന്ദ്രത്തിലെത്തിക്കുന്നത്. ആദ്യമെത്തിയവരിൽ തേവലക്കര, പത്തനാപുരം സ്വദേശികൾ ഉൾപ്പെടുന്നു.