മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ഇതുവരെ ജാമ്യം ലഭിക്കാത്തതിൽ ഷാരൂഖ് ഖാന്റെ കുടുംബം കടുത്ത നിരാശയിലെന്ന് റിപ്പോർട്ടുകൾ.
ആര്യനെ ജയിലിൽനിന്ന് മോചിപ്പിക്കുന്നതുവരെ മന്നത്തിൽ മധുരം വിളമ്പരുതെന്ന് ഗൗരി ഖാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദീപാവലിക്ക് മുമ്പ് മകനെ പുറത്തിറക്കാനാകുമെന്നാണ് ഷാരൂഖും കുടുംബവും പ്രതീക്ഷിക്കുന്നത്.
ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഷാരൂഖ് പുറംലോകവുമായി തീരെ ബന്ധം പുലർത്തുന്നില്ല.
വീട്ടിൽതന്നെ അദ്ദേഹം കഴിഞ്ഞു കൂടുകയാണെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ഈ മാസം മൂന്നിനാണ് എൻസിബി ആര്യനെ അറസ്റ്റ് ചെയ്തത്.