2024ലെ മികച്ച ഊർജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം മേയർ ആര്യ രാജേന്ദ്രന്

തി​രു​വ​ന​ന്ത​പു​രം: ടൈം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2024-ലെ ​മി​ക​ച്ച ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്ക്കാ​രം തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ന്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത​യ്ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​നും അ​തി​ന് നേ​തൃ​ത്വം ന​ല്കി​യ​തി​നു​മാ​ണ് അം​ഗീ​കാ​രം. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ഈ ​സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ടൈം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2024ലെ ​മി​ക​ച്ച ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാരം ല​ഭി​ച്ച വി​വ​രം സ​സ​ന്തോ​ഷം എ​ന്‍റെ പ്രി​യ​പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത​യ്ക്കാ​യി ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​തി​നും അ​തി​ന് നേ​തൃ​ത്വം ന​ല്കി​യ​തി​നു​മാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യി വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​ള്ള നി​മി​ഷ​മാ​ണി​ത്. ഇ​ന്ന​ലെ ബം​ഗ​ളൂ​രി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി.

മേ​യ​റാ​യി ചു​മ​ത​ല ഏ​ൽ​ക്കു​മ്പോ​ൾ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വി​ക​സ​നം എ​ന്ന​ത്. ന​ഗ​ര​ത്തി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കു​ക എ​ന്ന​തും ഒ​രു വെ​ല്ലു​വി​ളി ത​ന്നെ ആ​യി​രു​ന്നു. കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ അ​ന​ന്ത​പു​രി എ​ന്ന ന​യം രൂ​പീ​ക​രി​ച്ചാ​ണ് ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 115 വൈ​ദ്യു​തി ബ​സു​ക​ൾ, 100 വൈ​ദ്യു​തി ഓ​ട്ടോ​ക​ൾ, 35 വൈ​ദ്യു​തി സ്കൂ​ട്ട​റു​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ, ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ലൈ​ഫ് പ​ദ്ധ​തി​യി​ലെ ഭ​വ​ന​ങ്ങ​ളി​ലും, അ​ങ്ക​ണ​വാ​ടി​ക​ളി​ലും സോ​ളാ​ർ റൂ​ഫിം​ഗ് തു​ട​ങ്ങി പ്ര​കൃ​തി സൗ​ഹൃ​ദ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ഗ​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചു. ഊ​ർ​ജ്ജ കാ​ര്യ​ക്ഷ​മ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഒ​ര​ർ​ത്ഥ​ത്തി​ൽ പ​രി​സ്ഥി​തി​യെ കൂ​ടെ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന​താ​ണ് കാ​ഴ്ച​പാ​ട്.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ദേ​ശീ​യ​ത​ല​ത്തി​ലെ ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്തു​ണ ന​ൽ​കി​യ ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ സ്നേ​ഹ​വും ന​ന്ദി​യും അ​റി​യി​ക്കു​ന്നു.

ഇ​നി​യു​ള്ള​ത് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളാ​ണെ​ങ്കി​ലും അ​തും കൂ​ടി ഉ​പ​യോ​ഗ​പെ​ടു​ത്തി ന​മ്മു​ടെ ന​ഗ​ര​ത്തെ സ്മാ​ർ​ട്ടാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു.

Related posts

Leave a Comment