തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ യദുവിന് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവറുടെ മൊഴിയെടുത്ത ശേഷമാകും മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവരുടെ മൊഴിയെടുക്കുക.
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ യദു കോടതിയിൽ സമീപിച്ചതിനെത്തുടർന്ന് മേയർ ആര്യാ രാജോന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു. മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി പോലീസ് ആരംഭിച്ചിരുന്നു. അഭിഭാഷകനായ ബൈജു നോയൽ, കെഎസ്ആർടിസി ഡ്രൈവർ യദു എന്നിവർ വാദികളായി രണ്ടു കേസുകളാണ് കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.