തിരുവനന്തപുരം: “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്.
അതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ക്ക് ഇലക്ട്രിക് ബസുകൾ വാങ്ങി നൽകിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.
100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തിരുന്നു. വെള്ളിയാഴ്ച അതിന്റെ മൂന്നാംഘട്ട വിതരണത്തിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് മേയർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
“കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്.
അതിന്റെ ഭാഗമായാണ് കെഎസ്ആർടിസി ക്ക് ഇലക്ട്രിക് ബസുകൾ വാങ്ങി നൽകിയത്. 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി നേരത്തെ ബഹു. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ മൂന്നാംഘട്ട വിതരണത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നിർവ്വഹിച്ചു.
സുസ്ഥിര ഊർജ്ജകാര്യക്ഷമതയിലേക്കും അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനും വായുവിലെ കാർബണിന്റെ അളവ് കുറച്ച് കൊണ്ട് വരുന്നതും ലക്ഷ്യമിട്ട് 2020 ലെ ചുമതലയെടുത്ത സമയത്ത് ആസൂത്രണം ചെയ്തതാണ് “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയപരിപാടി.
അതിവേഗം വളരുന്ന നമ്മുടെ നഗരത്തിൽ ഇത് അതിപ്രധാനമായ ഒന്നാണെന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു. ചിട്ടയായ ആസൂത്രണത്തിലൂടെ വിവിധങ്ങളായ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ട്.
ടൈംസിന്റെ 2024 ലെ ഊർജ്ജകാര്യക്ഷമത അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ രംഗത്ത് നമുക്ക് ലഭിച്ചു. ഇനിയും ഏറെ കാര്യങ്ങൾ നടപ്പാക്കാനുണ്ട് എന്ന് തന്നെയാണ് കാണുന്നത്. നമുക്കൊരുമിച്ച് നമ്മുടെ നഗരത്തിലെ അന്തരീക്ഷം മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാം.