തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നും അരുന്ധതി റോയ് യോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതായി ആര്യ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് യെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണ്.
വിയോജിപ്പുള്ള ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാനുമുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
സംഘപരിവാർ സർക്കാർ അധികാരത്തിൽ വന്നതു മുതൽ തങ്ങളെ എതിർക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമിക്കുകയാണ്, അതിനുള്ള ഉപകരണമായി യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഇത് കേന്ദ്രത്തിന്റെ ഫാസിസ്റ്റ് പ്രവണതയുടെ തുടർച്ചയും എതിർപ്പുകളെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്.
യുഎപിഎ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്ന വ്യക്തികളെ ലക്ഷ്യമിടാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നത് ഇല്ലാതാക്കണം.
അരുന്ധതി റോയ്യെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്നും അരുന്ധതി റോയ് യോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.