തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്.
ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി മനോഹർ ലാൽ ഘട്ടറിൽ നിന്നും മേയർ ആര്യാ രാജേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കേന്ദ്രസർക്കാരിന്റെ പിഎം സ്വനിധി ” PRAISE ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു.
കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി NULM പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ കേരളമാണ്.
ഇന്ന് ഡൽഹി സ്റ്റെയിൻ ഓഡിറ്റോറിയം ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രി ശ്രീ മനോഹർ ലാൽ ഘട്ടറിൽ നിന്നും അവാർഡ് അഭിമാനപൂർവം ഏറ്റു വാങ്ങി.