തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരേ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി നടന്ന തർക്കം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നാണ് വിമർശനം.
മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്ന് കമ്മിറ്റി ആരോപിച്ചു. ഡ്രൈവർ യദുവുമായി നടന്ന പ്രശ്നത്തിന്റെ മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായെന്നും കിട്ടിയിരുന്നെങ്കിൽ സച്ചിൻ ദേവിന്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നു എന്നും യോഗത്തിൽ വിമർശനം ഉയർന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും സ്പീക്കര്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉണ്ടായി. മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിലേക്ക് പ്രവേശനം നിഷിധമാണ്.
മൂന്നുമണിക്ക് ശേഷം മുഖ്യമന്ത്രിയെ കാണാൻ ജനങ്ങള്‍ക്ക് അനുവാദവും ഇപ്പോള്‍ ഇല്ല. എന്തിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ മുഖ്യമന്ത്രി ഇരുമ്പുമറ തീര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലന്നും അംഗങ്ങള്‍ ചോദിച്ചു.
തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളെ വരെ സ്വാധീനമുണ്ടെന്ന ജില്ലാ കമ്മറ്റി അംഗത്തിന്റെ വിമര്‍ശനത്തില്‍ വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.