തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന് ഒ​രു അം​ഗീ​കൃ​ത മാ​സ്റ്റ​ർ പ്ലാ​ൻ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം; മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: 1971-നു ​ശേ​ഷം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന് ഒ​രു അം​ഗീ​കൃ​ത മാ​സ്റ്റ​ർ പ്ലാ​ൻ ല​ഭ്യ​മാ​യി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​സ്റ്റ​ർ പ്ലാ​ൻ 2040-ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നി​നാ​ണ് 04-07-2024-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്തി​മ അ​നു​മ​തി ല​ഭ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

1971-നു ​ശേ​ഷം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ന് ഒ​രു അം​ഗീ​കൃ​ത മാ​സ്റ്റ​ർ പ്ലാ​ൻ ല​ഭ്യ​മാ​യി​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം മാ​സ്റ്റ​ർ പ്ലാ​ൻ 2040ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നി​നാ​ണ് 04-07-2024-ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ന്തി​മ അ​നു​മ​തി ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്.

മു​ൻ​പ്, 1993, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​നാ​യി ക​ര​ട് മാ​സ്റ്റ​ർ പ്ലാ​നു​ക​ൾ ത​യ്യാ​റാ​ക്കി​യെ​ങ്കി​ലും, അം​ഗീ​കൃ​ത മാ​സ്റ്റ​ർ​പ്ലാ​നാ​യി അ​വ​യൊ​ന്നും രൂ​പാ​ന്ത​ര​പ്പെ​ട്ടി​ല്ല. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തു വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​ക്കി​യ മാ​സ്റ്റ​ർ പ്ലാ​നു​ക​ൾ, പ​ഴ​ക്കം ചെ​ന്ന 12 വി​ശ​ദ-​ന​ഗ​രാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ എ​ന്നി​വ നി​ല​നി​ന്നി​രു​ന്ന​ത് കൊ​ണ്ട് ന​ഗ​ര​വാ​സി​ക​ൾ അ​നു​ഭ​വി​ച്ചു പോ​ന്നി​രു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും, ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും മാ​സ്റ്റ​ർ​പ്ലാ​ൻ 2040 പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കും. ഇ​തോ​ടു​കൂ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ തി​രു​വ​ന​ന്ത​പു​രം മാ​സ്റ്റ​ർ പ്ലാ​ൻ 2040 മാ​ത്ര​മാ​കും ഇ​നി പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​വു​ക.

വി​ക​സ​ന​ത്തി​ന്‍റെ പു​തി​യ മാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ, വി​ഴി​ഞ്ഞം തു​റ​മു​ഖം, IT പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും മു​ന്നേ​റ്റം ല​ക്ഷ്യ​മി​ടു​ന്നു. ന​ഗ​ര​ത്തെ 23 മേ​ഖ​ല​ക​ൾ ആ​യി തി​രി​ച്ചു​കൊ​ണ്ട്, 18 സെ​ക്റ്റ​റു​ക​ളി​ലെ വി​ക​സ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചു​കൊ​ണ്ടും മി​ശ്ര​ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു​മു​ള്ള വി​ക​സ​ന സാ​ധ്യ​ത​യാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ വി​ക​സ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വ​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും ന​ഗ​ര​ത്തി​ന്‍റെ പൊ​തു​വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളും നി​റ​വേ​റ്റാ​നും ന​ഗ​ര​ത്തി​നെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കു​വാ​നും മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്നു.

നൂ​ത​ന പ്ലാ​നിംഗ് ആ​ശ​യ​ങ്ങ​ളാ​യ ട്രാ​ൻ​സി​റ്റ് ഓ​റി​യ​ന്‍റ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (TOD), ട്രാ​ൻ​സ്ഫ​ർ ഓ​ഫ് ഡെ​വ​ല​പ്‌​മെ​ന്‍റ് റൈ​റ്സ് (IDR), ലാ​ൻ​ഡ് പൂ​ളി​ങ്, അ​ർ​ബ​ൻ ഡി​സൈ​ൻ എ​ന്നി​വ പു​തി​യ മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ ന​ഗ​ര​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കു​വാ​നും ല​ക്ഷ്യ​മി​ടു​ന്നു.

അ​തോ​ടൊ​പ്പം പാ​രി​സ്ഥി​തി​ക മൂ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ൺ​സെ​ർ​വേ​ഷ​ൻ സോ​ൺ, ബ​ഫ​ർ-​വാ​ട്ട​ർ ബോ​ഡി സോ​ൺ, സ്പോ​ഞ്ച് സി​റ്റി, റി​സ്ക് ഇ​ൻ​ഫോം​ഡ് പ്ലാ​നിം​ഗ് എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കു​വാ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്നു.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഭാ​വി വി​ക​സ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള മേ​ഖ​ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും, ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​വും, ന​ഗ​ര​ത്തി​നാ​യി പു​തി​യ മൊ​ബി​ലി​റ്റി ഹ​ബ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്റെ ഭാ​വി വി​ക​സ​നം, മ​റ്റ് വി​ക​സ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് മാ​സ്റ്റ​ർ പ്ലാ​നി​ൽ പ്രാ​മു​ഖ്യം ന​ല്കി​യി​രി​ക്കു​ന്നു.

പൈ​തൃ​ക സം​ര​ക്ഷ​ണ​വും, ടൂ​റി​സം രം​ഗ​ത്തെ വി​ക​സ​നം ല​ക്ഷ​മി​ട്ടു​കൊ​ണ്ടും 3 ടൂ​റി​സം മേ​ഖ​ല​ക​ളും ഹെ​റി​റ്റേ​ജ് മേ​ഖ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​വും മാ​സ്റ്റ​ർ പ്ലാ​നി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്നു.
പു​തി​യ കാ​ല​ത്തി​നു​ത​കു​ന്ന, പു​തി​യ ആ​സൂ​ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചു​ള്ള വി​ക​സ​നോ​ന്മു​ഖ​വും ജ​ന​സൗ​ഹൃ​ദ​വു​മാ​യ ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്ന ല​ക്ഷ്യ​മാ​ണ് പു​തി​യ തി​രു​വ​ന​ന്ത​പു​രം മാ​സ്റ്റ​ർ പ്ലാ​ൻ 2040-ലൂ​ടെ ന​മ്മ​ൾ സാ​ക്ഷാ​ത്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ച്ച ബ​ഹു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി ശ്രീ ​എം​ബി രാ​ജേ​ഷി​ന് ന​ഗ​ര​സ​ഭ​യു​ടെ ന​ന്ദി രേ​ഖ​പെ​ടു​ത്തു​ന്നു.

ഈ ​മാ​സ്റ്റ​ർ​പ്ലാ​നി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ മേ​യ​ർ​മാ​ർ മു​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ, ത​ദ്ദേ​ശ വ​കു​പ്പി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കും ഇ​തി​ലേ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ന​ൽ​കി മാ​സ്റ്റ​ർ​പ്ലാ​ൻ സ​മൃ​ദ്ധ​മാ​ക്കി​യ ന​ഗ​ര​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ദ്ധ​ർ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ​രി​ണി​ത​പ്ര​ജ്ഞ​രാ​യ നേ​താ​ക്ക​ൾ ന​ഗ​ര​വാ​സി​ക​ളാ​യ പൊ​തു​ജ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​പേ​ർ​ക്കും ഈ ​അ​വ​സ​ര​ത്തി​ൽ ഹൃ​ദ​യം​നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പെ​ടു​ത്തു​ന്നു.

ഇ​നി ന​മു​ക്കൊ​രു​മി​ച്ച് ന​മ്മു​ടെ ന​ഗ​ര​ത്തി​ന്‍റെ സ​മ​ഗ്ര​വും സ​ർ​വ​ത​ല​സ്പ​ർ​ശി​യു​മാ​യ വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​ക​രി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കാം. സ്മാ​ർ​ട്ട് ന​ഗ​ര​ത്തി​ന് ഉ​ത​കു​ന്ന സ്മാ​ർ​ട്ട് മാ​സ്റ്റ​ർ പ്ലാ​നു​മാ​യി ന​മ്മു​ടെ ന​ഗ​ര​ത്തെ ലോ​കോ​ത്ത​ര​മാ​ക്കാം. 

Related posts

Leave a Comment