അ​സാ​ദ് മോ​സ്കോ​യി​ൽ ത​ട​വി​ൽ; വി​വാ​ഹ​മോ​ച​നം തേ​ടി അ​സ്മ

അ​ങ്കാ​റ: സി​റി​യ​യി​ൽ​നി​ന്നു പ​ലാ​യ​നം ചെ​യ്ത് റ​ഷ്യ​യി​ൽ അ​ഭ​യം തേ​ടി​യ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദി​ൽ​നി​ന്നു ഭാ​ര്യ അ​സ്മ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​താ​യി തു​ർ​ക്കി, അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​സാ​ദി​നും കു​ട്ടി​ക​ൾ​ക്കു​മൊ​പ്പം റ​ഷ്യ​യി​ലെ​ത്തി​യ അ​സ്മ റ​ഷ്യ​ൻ കോ​ട​തി​യി​ലാ​ണു ഹ​ർ​ജി ന​ല്കി​യി​രി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള അ​സ്മ ബ്രി​ട്ട​നി​ലേ​ക്കു പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​ത്രേ.

ഇ​തൊ​ടൊ​പ്പം അ​സാ​ദ് റ​ഷ്യ​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ട​ങ്ക​ലി​നു തു​ല്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മോ​സ്കോ വി​ടാ​നോ രാ​ഷ്‌​ട്രീ​യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് അ​നു​വാ​ദ​മി​ല്ല. അ​സാ​ദി​ന്‍റെ 270 കി​ലോ​ഗ്രാം സ്വ​ർ​ണ​വും 200 കോ​ടി ഡോ​ള​റും മോ​സ്കോ​യി​ലെ 18 വ​സ​തി​ക​ളും അ​ട​ക്ക​മു​ള്ള സ്വ​ത്തു​ക്ക​ൾ റ​ഷ്യ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു

വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യും അ​സാ​ദ് ത​ട​വി​ലാ​ണെ​ന്ന​തും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് ഇ​ന്ന​ലെ നി​ഷേ​ധി​ച്ചു.

ഈ ​മാ​സം ആ​ദ്യം എ​ച്ച്ടി​എ​സ് വി​മ​ത​ർ സി​റി​യ​ൻ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ അ​സാ​ദി​നെ​യും കു​ടും​ബ​ത്തെ​യും റ​ഷ്യ​ൻ സേ​ന ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സാ​ദി​ന്‍റെ ഭാ​ര്യ അ​സ്മ ബ്രി​ട്ട​നി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന സി​റി​യ​ൻ​വം​ശ​ജ​യാ​ണ്. അ​തേ​സ​മ​യം, അ​സാ​ദി​ന്‍റെ ക്രൂ​ര​ത​ക​ൾ​ക്ക് കൂ​ട്ടു​നി​ന്ന അ​സ്മ​യെ സ്വീ​ക​രി​ക്കാ​ൻ ബ്രി​ട്ട​നു താ​ത്പ​ര്യ​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment