പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ അസദുദ്ദീന്‍ ഒവൈസി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.ഐ.എം.എം) മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മാര്‍ച്ച് 27 ന് പ്രഖ്യാപിക്കുമെന്ന് ഒവൈസി വ്യക്തമാക്കി.
ഒവൈസി എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മാര്‍ച്ച് 27 ന് സാഗെര്‍ദിഗിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ എ.ഐ.ഐ.എം.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഒവൈസി പറഞ്ഞു.
തന്റെ പാര്‍ട്ടിയും അബ്ബാസ് സിദ്ദിഖിയും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
സംയുക്ത മോര്‍ച്ചയുടെ കീഴില്‍ അബ്ബാസ് സിദ്ധിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) ഇടതുപക്ഷ, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു.
വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെക്കുറിച്ച് എ.ഐ.ഐ.എം.എം മേധാവി പതിവുപോലെ മൗനം പാലിക്കുകയാണുണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), കോണ്‍ഗ്രസ്-ഇടതു സഖ്യം, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) എന്നിവരുമായി സംസ്ഥാനം ഇത്തവണ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കും.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. 30 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിലാണ് നടക്കുക.