ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂര ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം മുമ്പും പീഡനക്കേസിലെ പ്രതി.
ആ സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹിയില്‍ പോക്സോ കേസുണ്ട്. 2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു.
പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസ്ഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിച്ച് വരികയാണ്.
ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിക്കുന്നു.