നിയാസ് മുസ്തഫ
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശിലെ രാംപുർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ അസംഖാനു തെരഞ്ഞെടുപ്പ് ക മ്മീഷന്റെ വിലക്ക്. ഇന്നു രാവിലെ പത്തുമുതൽ 72 മണിക്കൂർ നേര ത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന തിനാണ് വിലക്ക്. നടിയും എതിർസ്ഥാനാർഥിയുമായ ബിജെപിയിലെ ജയപ്രദയെക്കുറിച്ച് അസംഖാൻ നടത്തിയ പരാമർശമാണ് വിനയായത്.
അസംഖാന്റെ പരാമർശം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി ഉയർത്തിക്കൊണ്ടുവന്നിരുന്നു. വിവാദ പരാ മർശത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉത്തർപ്രദേശ് പോലീസ് കെസെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസും അ യച്ചു.
രാംപുരിലെ ജനങ്ങൾ അവരുടെ(ജയപ്രദ) യഥാർഥ സ്വഭാവം തിരിച്ചറിയാൻ 17 വർഷമെടുത്തെങ്കിൽ പരിചയപ്പെട്ട് വെറും 17 ദിവസത്തിനുള്ളിൽ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചുവെന്നായിരുന്നു അസംഖാന്റെ പരാമർശം. പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പുയോഗത്തിലാണ് അസംഖാന്റെ വിവാദപരാമർശം.
2004ലും 2009ലും രാംപുരിൽനിന്ന് സമാജ്വാദി പാർട്ടിയുടെ ടിക്കറ്റിൽ വിജയിച്ച എംപിയാണ് ജയപ്രദ. പിന്നീട് അസംഖാനുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് എസ്പിയിൽനിന്ന് ജയപ്രദ രാജിവയ്ക്കുകയായിരുന്നു. അസംഖാൻ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തനിക്കെതിരേ ആസിഡ് ആക്രമണത്തിനുവരെ മുതിർന്നെന്നും തന്നെ ഇല്ലാതാക്കാൻ നോക്കിയെന്നും ജയപ്രദ ആരോപിച്ചിരുന്നു. രാഷ്ട്രീയത്തിലെ ബദ്ധവൈരികളാണ് അസംഖാനും ജയപ്രദയും.
എസ്പിയിൽനിന്ന് പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് ആർഎൽഡി ടിക്കറ്റിൽ 2014ൽ ബിജ്നോർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇപ്പോഴിതാ 2019ൽ ബിജെപിക്കുവേണ്ടി രാംപുരിൽനിന്ന് മത്സരിക്കുന്നു. അടുത്തനാളിലാണ് ജയപ്രദ ബിജെപിയിൽ ചേർന്നത്.
അസംഖാന്റെ വിവാദപരാമർശത്തിൽ പ്രതികരിച്ച് ജയപ്രദ രംഗത്തുവന്നു. ഞാൻ മരിച്ചാൽ നിങ്ങൾക്ക് തൃപ്തിയാകുമോയെന്നാണ് ജയപ്രദയുടെ ചോദ്യം. തെരഞ്ഞെടുപ്പിൽ അസംഖാനെ മത്സരിക്കാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പേടിച്ച് ഞാൻ രാംപുർ വിട്ടെന്ന് കരുതിയോ? എനിക്കങ്ങനെ പോകാൻ കഴിയില്ല. അസംഖാനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കരുത്.
കാരണം, അദ്ദേഹം ജയിച്ചാൽ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? സ്ത്രീകൾക്ക് സമൂഹത്തിൽ ഒരുസ്ഥാനവും ഉണ്ടാകില്ല. നിങ്ങളുടെ (അസംഖാന്റെ) വീട്ടിലുമില്ലേ അമ്മയും പെങ്ങൻമാരും മകളുമൊക്കെ?. അവരോട് നിങ്ങൾ ഇങ്ങനെയാണോ പെരുമാറുക?. ഞാൻ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടുകയും ജയിക്കുകയും ചെയ്യും.-ജയപ്രദ പ്രതികരിക്കുന്നു.
അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് അസംഖാന്റെ പ്രതികരണം. താൻ ആരെയും പേരെടുത്ത് വിമർശിച്ചിട്ടില്ല. തന്റെ വാക്കുകൾ ജയപ്രദയ്ക്കെതിരേയാണെന്ന് കണ്ടെത്തിയാൽ മത്സരിക്കില്ലെന്നും അസംഖാൻ വ്യക്തമാക്കി.